Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.9384 INR
ukmalayalampathram.com
Fri 18th Sep 2026
 
 
സിനിമ
  Add your Comment comment
ചിരഞ്ജീവിയോടൊപ്പം മോഹന്‍ലാല്‍: മെഗാ 158 എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഗാങ്സ്റ്റര്‍ ആക്ഷന്‍ സിനിമയാണ്
Text By: UK Malayalam Pathram
ചിരഞ്ജീവിയെ നായകനാക്കി ബോബി കൊല്ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലും പ്രധാന കഥാപാത്രത്തില്‍ എത്തുന്നുവെന്ന് റിപ്പോര്‍ട്ട്. താല്‍ക്കാലികമായി മെഗാ158 എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു ഗാങ്സ്റ്റര്‍ ആക്ഷന്‍ ചിത്രമായിരിക്കും എന്നാണ് സൂചന. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും, ഈ വാര്‍ത്ത തെലുങ്ക്-മലയാളം സിനിമാ പ്രേമികള്‍ക്കിടയില്‍ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.
തീവ്രമായ വൈകാരിക പശ്ചാത്തലമുള്ള ഒരു ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ചിത്രമാണിതെന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിത്രത്തില്‍ മോഹന്‍ലാല്‍ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാകും അവതരിപ്പിക്കുക. ചിരഞ്ജീവിയും മോഹന്‍ലാലും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്. 2023ല്‍ പുറത്തിറങ്ങിയ വാള്‍ട്ടെയര്‍ വീരയ്യ എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ ബോബി കൊല്ലിയും ചിരഞ്ജീവിയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.
ചിരഞ്ജീവിയിപ്പോള്‍ 'മന ശങ്കര വര പ്രസാദ് ഗരു' എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ റിലീസ് ഒരുക്കത്തിലാണ്. അനില്‍ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ആക്ഷന്‍ കോമഡി എന്റര്‍ടെയ്നറായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ നയന്‍താരയാണ് നായിക. 2026 ജനുവരി 12 ന് സംക്രാന്തിയോടനുബന്ധിച്ച് ചിത്രം റിലീസ് ചെയ്യുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2026ല്‍ തന്റെ ഫാന്റസി ആക്ഷന്‍ ചിത്രമായ വിശ്വംഭരയും തിയറ്ററില്‍ എത്തുമെന്നാണ് താരത്തിന്റെ പ്രതികരണം.
 
Other News in this category

 
 




 
Close Window