|
2020ല്‍ പുറത്തിറങ്ങിയ ദ്രൗപതി എന്ന ചിത്രത്തിന്റെ തുടര്‍ച്ചയായി സംവിധായകന്‍ മോഹന്‍ ജി., യുവതാരം റിച്ചാര്‍ഡ് റിഷിയുമായി വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ സെന്‍സര്‍ പൂര്‍ത്തിയായി. U/A കിട്ടിയ 'ദ്രൗപതി2' എന്ന പാന്‍ ഇന്ത്യന്‍ ചിത്രം ജനുവരി അവസാനത്തോടെ വേള്‍ഡ് വൈഡ് റിലീസിന് എത്തുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.
ദ്രൗപതി, രുദ്ര താണ്ഡവം എന്നിവയ്ക്ക് ശേഷം റിച്ചാര്‍ഡ് ഋഷിയും മോഹന്‍ ജിയും തമ്മിലുള്ള മൂന്നാമത്തെ ചിത്രമാണ് ദ്രൗപതി 2. ആര്യന്‍, അദ്ദേഴ്‌സ്, ജെ.എസ്.കെ., പാപനാശം, വിശ്വരൂപം 2, രാക്ഷസന്‍, വലിമൈ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിബ്രാന്‍ വൈബോധയാണ് ഈ പാന്‍ ഇന്ത്യന്‍ ചിത്രത്തിനും സംഗീതം നല്‍കിയിരിക്കുന്നത്. നേതാജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സോള ചക്രവര്‍ത്തിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ജി.എം. കോര്‍പ്പറേഷന്റെ ബാനറില്‍ സത്യ, രവി എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മാതാക്കള്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. |