Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.5335 INR  1 EURO=108.6838 INR
ukmalayalampathram.com
Sun 01st Feb 2026
 
 
സിനിമ
  Add your Comment comment
സവര്‍ക്കറായി അഭിനയിക്കാന്‍ നടന്‍ രണ്‍ദീപ് ഹൂഡയുടെ പരിശ്രമങ്ങള്‍ കണ്ട് അമ്പരന്ന് ആരാധകര്‍
Text By: Team ukmalayalampathram
തന്റെ സംവിധാന അരങ്ങേറ്റ ചിത്രമായ സ്വാതന്ത്ര്യ വീര്‍ സവര്‍ക്കറിന്റെ പ്രമോഷന്‍ ക്യാമ്പയിനുമായി ബന്ധപ്പെട്ട തിരക്കിലാണ് രണ്‍ദീപ് ഹൂഡ. റിലീസിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ സിനിമയുടെ സെറ്റുകളില്‍ നിന്നുള്ള ചിത്രങ്ങള്‍ അദ്ദേഹം തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു. ചിത്രം പങ്കുവെച്ചുകൊണ്ട് രണ്‍ദീപ് കുറിച്ചു. എന്‍ ഡി ടി വി ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയുന്നത്.

''കാല പാനി''. രണ്‍ദീപ് സെല്ലുലാര്‍ ജയില്‍ (കാലപാനി) രംഗം ചിത്രീകരിക്കുന്ന സമയത്താണ് ചിത്രമെടുത്തതെന്ന് ഇന്‍സ്റ്റാഗ്രാമില്‍ കുറിക്കുന്നു. 'സ്വാതന്ത്ര വീര്‍ സവര്‍ക്കര്‍'' എന്ന ചിത്രം സംവിധാനം ചെയ്യുന്നതും നടന്‍ തന്നെയാണ്.

ദിവസങ്ങള്‍ക്ക് മുന്‍പ് സവര്‍ക്കറുടെ ചെറുമകന്‍ രഞ്ജിത്ത് സവര്‍ക്കര്‍ റണ്‍ദീപ് ഹൂഡയുടെ രൂപമാറ്റത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. നടന്റെ സമര്‍പ്പണത്തെക്കുറിച്ച് വാചാലനായ രഞ്ജിത്ത് ഇത്തരം ഒരു ചിത്രം ചെയ്യാന്‍ തയാറായതിന് നടന് നന്ദി പറയുകയും ചെയ്തു.
 
Other News in this category

 
 




 
Close Window