Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.5335 INR  1 EURO=108.6838 INR
ukmalayalampathram.com
Sun 01st Feb 2026
 
 
സിനിമ
  Add your Comment comment
ചെയ്യാത്ത കുറ്റത്തിന് പഴി കേട്ടു കൊണ്ടിരിക്കുന്നത് എന്തിന് ? അതുകൊണ്ടാണ് പ്രതികരിക്കുന്നത് - ഉണ്ണി മുകുന്ദന്‍
Text By: Team ukmalayalampathram
ഉണ്ണി മുകുന്ദന്‍ നായകനാകുന്ന പുതിയ ചിത്രമായ ജയ് ഗണേഷും തിയേറ്ററുകളിലേക്ക് എത്തുകയാണ്. പ്രഖ്യാപനം മുതലെ ചര്‍ച്ചയായ സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ തനിക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ കുറിച്ചും വിവാദം സൃഷ്ടിക്കലിനെ കുറിച്ചും ഉണ്ണി മുകുന്ദന്‍ പ്രതികരിച്ചു. ജയ് ഗണേഷിന്റെ ടീസറും പാട്ടുമൊക്കെ വരുന്നതിന് മുന്‍പ് തന്നെ സിനിമ അതിന്റെ പേര് കൊണ്ട് വലിയ ചര്‍ച്ചയായിരുന്നു.

'ജയ് ഗണേഷ് എന്ന പേരും സിനിമയും കണക്ടട് ആണ്, എന്നാല്‍ ഈ പേരും അതിനെ ചൊല്ലി ഉണ്ടായ വിവാദങ്ങളും തമ്മില്‍ ബന്ധമില്ലെന്ന് റിലീസിന് ശേഷം എല്ലാവര്‍ക്കും ബോധ്യമാകും. എന്റെ മേപ്പടിയാന്‍, മാളികപ്പുറം തുടങ്ങിയ സിനിമകള്‍ മുതല്‍ ഞാന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഒരു പ്രത്യേകരീതിയില്‍ ഒരുകൂട്ടമാളുകള്‍ വിവാദമാക്കി മാറ്റുകയാണ്. എനിക്ക് എന്റെ സിനിമകള്‍ വളരെ പേഴ്‌സണല്‍ ആണ്. എന്തിനാണ് ചെയ്യാത്ത കുറ്റത്തിന് ഇങ്ങനെ പഴി കേട്ടുകൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് പലതിനും പ്രതികരിച്ച് പോകുന്നത്. - ഉണ്ണി പറഞ്ഞു.
 
Other News in this category

 
 




 
Close Window