Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8543 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Feb 2026
 
 
UK Special
  Add your Comment comment
വിഷുവിന്റെ തലേദിവസം യുകെയില്‍ നിന്നു മരണ വാര്‍ത്ത: വിട പറഞ്ഞത് ബിനോയ് തോമസ്
Text By: Team ukmalayalampathram
യുകെയിലെ ബാസില്‍ഡണില്‍ താമസിക്കുന്ന കോട്ടയം ചെങ്ങളം സ്വദേശി ബിനോയ് തോമസ്(41) അന്തരിച്ചു. ഭാര്യ - രഞ്ജി. ബിനോയ്-രഞ്ജി ദമ്പതികള്‍ക്കു മൂന്നു മക്കള്‍. ഉറക്കത്തിനിടെ നെഞ്ചു വേദനയെ തുടര്‍ന്നാണ് മരണം. സി പി ആര്‍ നല്‍കിയ രഞ്ജി അര്‍ദ്ധ രാത്രിയോടെ പാരാമെഡിക്‌സിന്റെ സഹായം തേടി ഹൃദയമിടിപ്പ് വീണ്ടെടുക്കാന്‍ ആയെങ്കിലും തലച്ചോറിലേക്കുള്ള രക്തയോട്ടത്തിനു കാര്യമായ തകരാര്‍ സംഭവിച്ചെന്നാണ് കരുതപ്പെടുന്നത്. തുടര്‍ന്ന് അതിവേഗം ബസില്‍ഡണ്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും പിന്നീട് ഒരിക്കലും ബിനോയ് ജീവിതത്തിലേക്ക് മടങ്ങുന്നതിന്റെ ലക്ഷണം പ്രകടിപ്പിച്ചിരുന്നില്ല.

എന്നാല്‍ സി ടി സ്‌കാന്‍ അടക്കമുള്ള പരിശോധനകളില്‍ എന്താണ് ബിനോയിക്ക് സംഭിച്ചതു എന്ന് കണ്ടെത്താന്‍ വൈദ്യ സംഘത്തിന് കഴിഞ്ഞതുുമില്ല. തുടര്‍ന്ന് ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തില്‍ വെനിറ്റിലേറ്റര്‍ സഹായത്തോടെയാണ് ബിനോയിയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഡോക്ടര്‍മാര്‍ ബിനോയിയുടെ ജീവന്‍ തിരികെ പിടിക്കാന്‍ ശ്രമിക്കുക ആയിരുന്നെകിലും ഒടുവില്‍ മസ്തിഷ്‌ക മരണം സംഭവിച്ചതായി സ്ഥിരീകരിക്കുക ആയിരുന്നു. ഇതിനിടയില്‍ ബിനോയിയുടെ അവയവങ്ങള്‍ നാല് പേരുടെ ജീവിതങ്ങള്‍ക്ക് പുനര്‍ജ്ജന്മം നല്കാന്‍ ഉപയോഗിക്കാമെന്ന ധീരമായ തീരുമാനവും കുടുംബം സ്വീകരിച്ചു.
 
Other News in this category

 
 




 
Close Window