Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8543 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Feb 2026
 
 
UK Special
  Add your Comment comment
യുകെയില്‍ പതിനാറു വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് സോഷ്യല്‍മിഡിയ നിരോധിക്കും, നിയമം ഉടന്‍ പ്രാബല്യത്തില്‍
reporter

ലണ്ടന്‍: യുകെയില്‍ 16 വയസ്സിന് താഴെയുള്ളവര്‍ക്കുള്ള സോഷ്യല്‍ മീഡിയ നിരോധനം ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത്. കുട്ടികളെ ഓണ്‍ലൈനില്‍ നിന്ന് സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഇനിമുതല്‍ കുട്ടികള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുന്നതിലും വിലക്കുകള്‍ ഏര്‍പ്പെടുത്തുന്ന കാര്യം മന്ത്രിമാര്‍ പരിഗണിക്കുന്നുണ്ട്. യുകെയില്‍ കഴിഞ്ഞാഴ്ച വാട്‌സാപ്പ് ഉപയോഗിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 16-ല്‍ നിന്ന് 13 ആക്കിയതിന് മെറ്റ കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഈ മാസം അവസാനത്തിനു മുമ്പ് തന്നെ പുതിയ നിര്‍ദ്ദേശങ്ങള്‍ പുറത്തു വരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ടെക്‌നോളജി സെക്രട്ടറിയായ മിഷേല്‍ ഡൊണലനാണ് ഇവ തയ്യാറാക്കിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

13 - നും 16 - നും ഇടയില്‍ പ്രായപരിധിയിലുള്ള കുട്ടികള്‍ എപ്പോള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാം എന്നതിനുള്ള മാതാപിതാക്കളുടെ അഭിപ്രായങ്ങള്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് തന്നെ കണ്‍സള്‍ട്ടേഷന്‍ തേടും. ഈ കൂടിക്കാഴ്ചയില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള മാതാപിതാക്കളുടെ ആക്‌സസ് അനുവദിക്കുന്നതിനെപ്പറ്റിയും സുരക്ഷാ സംവിധാനങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങള്‍ എടുക്കും. ഓണ്‍ലൈനില്‍ അക്രമാസക്തമായ ഉള്ളടക്കം കണ്ട് 15 വയസ്സുള്ള കുട്ടികളുടെ ക്രൂരതയ്ക്ക് ഇരയായി ജീവന്‍ നഷ്ടമായ ബ്രയാന ഗെയുടെ അമ്മ, 16 വയസ്സിന് താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രചാരങ്ങള്‍ നടത്തുന്നുണ്ട്. മെറ്റയുടെ ഗ്ലോബല്‍ അഫയേഴ്‌സ് പ്രസിഡന്റ് ആയ മുന്‍ ഡെപ്യൂട്ടി പ്രൈംമിനിസ്റ്റര്‍ സര്‍ നിക്ക് ക്ലെഗിന്‍ വരും ദിവസങ്ങളില്‍ പദ്ധതിയെ കുറിച്ചുള്ള കൂടുതല്‍ വിശദീകരണങ്ങളുമായി മുന്നോട്ടു വരും എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

 
Other News in this category

 
 




 
Close Window