Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8543 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Feb 2026
 
 
UK Special
  Add your Comment comment
മകന്റെയൊപ്പം കുറച്ചു ദിവസം താമസിക്കാനെത്തിയ കാസര്‍കോട് സ്വദേശി യുകെയില്‍ അന്തരിച്ചു: വിട പറഞ്ഞത് ബ്ലാക്ക് പൂളിലെ ഡിബിന്റെ പിതാവ്
Text By: Team ukmalayalampathram
വിസിറ്റിംഗ് വിസയില്‍ യുകെയിലെത്തിയ 71 വയസ്സുകാരന്‍ അന്തരിച്ചു. കാസര്‍ഗോഡ് കല്ലാര്‍ സ്വദേശി നീലാറ്റുപാറ മാത്തച്ചന്‍ (71) ആണ് മരിച്ചത്. ബ്ലാക്ക് പൂളിലെ ഡിബിന്റെ പിതാവാണ്. മൂന്നു വര്‍ഷം മുന്നേ യുകെയിലെത്തിയ ഡിബിനും കുടുംബത്തിനും ഒപ്പം അവധിക്കാലം ചെലവഴിക്കാന്‍ ഒരു മാസം മുന്നേയാണ് മാത്തച്ചനും ഭാര്യയും ബ്ലാക്ക് പൂളിലെത്തിയത്.
എന്നാല്‍ ഞായറാഴ്ച വെളുപ്പിന് 12.30 ഓടെ വയറു വേദനയെ തുടര്‍ന്ന് ബ്ലാക്ക്പൂളിലെ വിക്ടോറിയ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. മാത്തച്ചന് നേരത്തെ തന്നെ അയോട്ടിക് അനൂറിസം എന്ന അസുഖം ഉണ്ടായിരുന്നു. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത ഉടനെ കാര്‍ഡിയാക് യൂണിറ്റിലേക്ക് മാറ്റുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമായത്.


മകന്‍ ഡിബിനും മരുമകള്‍ ജോഷ്നിയും ബ്ലാക്ക്പൂള്‍ വിക്ടോറിയ ആശുപത്രിയില്‍ തന്നെ ജോലി ചെയ്യുന്നവരാണ്. മാത്തച്ചന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ പ്രിയപ്പെട്ടവര്‍ നടത്തുന്നത്.
 
Other News in this category

 
 




 
Close Window