Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8543 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Feb 2026
 
 
UK Special
  Add your Comment comment
2009 ന് ശേഷം ജനിച്ചവര്‍ക്ക് സിഗരറ്റ് വിലക്ക് ഏര്‍പ്പെടുത്താനൊരുങ്ങി യുകെ
reporter

ലണ്ടന്‍: 2009-നു ശേഷമുള്ളവര്‍ സിഗരറ്റ് ഉപയോഗിക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തുന്ന പുതിയ നീക്കത്തെ പിന്തുണച്ച് എംപിമാര്‍. പ്രധാനമന്ത്രി ഋഷി സുനക് മുന്‍കൈയെടുത്ത ഈ നീക്കത്തില്‍ മുന്‍ പ്രധാന മന്ത്രിമാര്‍ ഉള്‍പ്പടെ നിരവധി ടോറി നേതാക്കളുടെ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. പുതിയ നീക്കത്തെ ന്യായീകരിച്ചുകൊണ്ട് ആരോഗ്യ സെക്രട്ടറി വിക്ടോറിയ അറ്റ്കിന്‍സ് രംഗത്ത് വന്നിരുന്നു. 67നെതിരെ 383 വോട്ടുകള്‍ക്കാണ് ടുബാക്കോ ആന്‍ഡ് വേപ്സ് ബില്‍ പാസായത്. ഇവ പ്രാബല്യത്തില്‍ വരുകയാണെങ്കില്‍ യുകെയിലെ പുകവലി നിയമങ്ങള്‍ ലോകത്തിലെ ഏറ്റവും കര്‍ശന നിയമങ്ങളില്‍ ഒന്നായി മാറും. ന്യൂസിലന്‍ഡില്‍ നേരത്തെ സമാനമായ ഒരു നിയമം പ്രാബല്യത്തില്‍ വന്നിരുന്നു. എന്നാല്‍ ഇത് പിന്നീട് വന്ന സര്‍ക്കാര്‍ മാറ്റത്തില്‍ റദ്ദാക്കപെട്ടു.

പുതിയ നടപടി ''പുക വിമുക്ത തലമുറ''യെ സൃഷ്ടിക്കുമെന്ന് ആരോഗ്യ സെക്രട്ടറി പറയുന്നു. എന്നിരുന്നാലും, മുന്‍ പ്രധാനമന്ത്രി ലിസ് ട്രസ് ഉള്‍പ്പെടെ നിരവധി ടോറി എംപിമാര്‍ ബില്ലിനെതിരെ വോട്ട് ചെയ്തു. ഇത് വ്യക്തി സ്വന്തന്ത്രത്തെ പരിമിതപ്പെടുത്തുമെന്നാണ് ഇവരുടെ വാദം. കഴിഞ്ഞയാഴ്ച, കാനഡയിലെ ഒട്ടാവയില്‍ നടന്ന കണ്‍സര്‍വേറ്റീവ് സമ്മേളനത്തില്‍ മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പുകവലി നിരോധനത്തെ സര്‍ക്കാരിന്റെ മണ്ടത്തരമായാണ് അവതരിപ്പിച്ചത്. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതിന് ഹൗസ് ഓഫ് ലോര്‍ഡ്സിലെ വോട്ടുകള്‍ ഉള്‍പ്പടെ നിരവധി നിയമങ്ങള്‍ ഇനിയും ആവശ്യമാണ്. 2024-ന്റെ രണ്ടാം പകുതിയില്‍, പൊതു തിരഞ്ഞെടുപ്പിന്റെ മുന്‍പ് തന്നെ ബില്ലുകള്‍ പാസ് ആകുമെന്നാണ് പ്രതീക്ഷ.

 
Other News in this category

 
 




 
Close Window