Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 05th Jul 2024
 
 
UK Special
  Add your Comment comment
ആഴ്ചയില്‍ 24 മണിക്കൂറും പണിയെടുക്കാന്‍ കഴിയില്ലെന്ന കീര്‍ സ്റ്റാര്‍മറിന്റെ പ്രസ്താവന വിവാദത്തില്‍
reporter

ലണ്ടന്‍: ലേബര്‍ നേതാവ് കീര്‍ സ്റ്റാര്‍മര്‍ രണ്ട് ദിവസത്തിനകം ബ്രിട്ടന്റെ പ്രധാനമന്ത്രി പദത്തിലെത്താന്‍ സാധ്യതയുള്ള വ്യക്തിയാണ്. എന്നാല്‍ ആഴ്ചയില്‍ ഏഴ് ദിവസവും, 24 മണിക്കൂറും ജോലി ചെയ്യാന്‍ തന്നെ കിട്ടില്ലെന്ന സ്റ്റാര്‍മറുടെ പ്രസ്താവന രാഷ്ട്രീയ രംഗങ്ങളില്‍ അമ്പരപ്പ് സൃഷ്ടിക്കുകയാണ്. ഒപ്പം 'ഉറക്കം തൂങ്ങി നേതാവ്' എന്ന പഴയ വിളിപ്പേരും ഇതോടെ പ്രചരിച്ച് തുടങ്ങി. വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ശേഷം ജോലി ചെയ്യില്ലെന്നും ഭാവി പ്രധാനമന്ത്രി വ്യക്തമാക്കി. ആഴ്ചാവസാനം തന്റെ രണ്ട് മക്കള്‍ക്കും, ഭാര്യക്കും ഒപ്പം സമയം പങ്കിടാന്‍ തയ്യാറാകുമെന്നാണ് ഇദ്ദേഹത്തിന്റെ നിലപാട്. 6 മണിക്ക് ശേഷം എന്തൊക്കെ സംഭവിച്ചാലും താന്‍ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യാറില്ലെന്ന് ലേബര്‍ നേതാവ് പറയുന്നു. ഈ ശീലം ഡൗണിംഗ് സ്ട്രീറ്റില്‍ എത്തിച്ചേര്‍ന്നാലും തുടരുമെന്ന് സ്റ്റാര്‍മര്‍ വ്യക്തമാക്കി.

'നിങ്ങള്‍ക്ക് ഒരു പിതാവിന്റെ സ്ഥാനം ഉപയോഗിക്കാനും, കുട്ടികള്‍ക്കൊപ്പം ആസ്വദിക്കാനും സമയം കിട്ടിയില്ലെങ്കില്‍ നല്ലൊരു തീരുമാനമെടുക്കുന്ന വ്യക്തിയായി മാറാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഇത് സത്യത്തില്‍ എന്നെ സഹായിക്കും. എന്നിലെ സമ്മര്‍ദം അകറ്റുകയാണ് ചെയ്യുന്നത്', വിര്‍ജിന്‍ റേഡിയോയോട് സംസാരിക്കവെ കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. രാഷ്ട്രീയത്തില്‍ 24 മണിക്കൂറുകള്‍ പരിപാടികള്‍ നിറച്ച് മറ്റൊന്നും ചെയ്യാതിരുന്നാല്‍ നല്ല തീരുമാനങ്ങള്‍ എടുക്കാമെന്ന നിലപാടിനോട് യോജിക്കുന്നില്ലെന്ന് സ്റ്റാര്‍മര്‍ വ്യക്തമാക്കി. ഏത് സാഹചര്യത്തിലും പണി നേരത്തെ അവസാനിപ്പിക്കുമെന്ന തീരുമാനത്തെ അനുകൂലിക്കുന്നില്ലെന്ന് പ്രധാനമന്ത്രി ഋഷി സുനാക് പ്രതികരിച്ചു. സ്റ്റാര്‍മര്‍ക്ക് ഇഷ്ടപ്പെട്ടാലും, ഇല്ലെങ്കിലും ഉറക്കം തൂങ്ങി പ്രധാനമന്ത്രിയായാല്‍ 6ന് ശേഷം ജോലി ചെയ്യേണ്ടി വരും, ടോറി ശ്രോതസ്സ് സണ്‍ പത്രത്തോട് പറഞ്ഞു.

 
Other News in this category

 
 




 
Close Window