Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 02nd Jul 2024
 
 
UK Special
  Add your Comment comment
ഇന്ത്യന്‍ വോട്ട് പെട്ടിയിലാക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ലേബര്‍ പാര്‍ട്ടി
reporter

 ലണ്ടന്‍: ബ്രിട്ടനിലെ ഇന്ത്യന്‍ സമൂഹം ശക്തമായ ഒരു വിഭാഗമാണ്. ലേബര്‍ പാര്‍ട്ടി പലപ്പോഴും ഇന്ത്യന്‍ വിഭാഗങ്ങളേക്കാള്‍ ഏകപക്ഷീയ വോട്ട് ബാങ്കായി പ്രവര്‍ത്തിക്കുന്ന പാകിസ്ഥാനി വിഭാഗങ്ങളെ കേന്ദ്രീകരിച്ച് നീങ്ങുന്നത് പതിവാണ്. എന്നാല്‍ കീര്‍ സ്റ്റാര്‍മര്‍ ഈ വിഷയത്തിലും മാറ്റം വരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. പാര്‍ട്ടിയിലെ ഇന്ത്യാവിരുദ്ധ നിലപാടുകളെ പുറംതള്ളുമെന്നാണ് യുകെയിലെ പ്രതിപക്ഷ പാര്‍ട്ടിയുടെ പ്രഖ്യാപനം. പാര്‍ട്ടി നേതൃത്വത്തിലും, പാര്‍ട്ടി നിലപാടുകളിലുമുള്ള ഇന്ത്യാവിരുദ്ധതയെ പുറത്താക്കുകയും, ഇന്ത്യയിലെ നരേന്ദ്ര മോദി ഗവണ്‍മെന്റുമായി ഏറ്റവും ശക്തമായ പങ്കാളിത്തം കെട്ടിപ്പടുക്കുകയും ചെയ്യുമെന്നാണ് ലേബര്‍ നിലപാട്. ഇന്ത്യന്‍ സമൂഹത്തിന്റെ വോട്ട് പിടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ജൂലൈ 4 പൊതുതെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രി ഋഷി സുനാകിന്റെ ഗവണ്‍മെന്റിനെ ലേബര്‍ പാര്‍ട്ടി നിലത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര ഇടപെടല്‍ വേണമെന്ന് ലേബര്‍ മുന്‍ നേതാവ് ജെറമി കോര്‍ബിന്റെ വാര്‍ഷിക കോണ്‍ഫറന്‍സ് പരാമര്‍ശം 2019 തെരഞ്ഞെടുപ്പില്‍ ബ്രിട്ടീഷ് ഇന്ത്യന്‍ വോട്ടര്‍മാര്‍ തിരിച്ചടിക്കാന്‍ കാരണമായെന്ന് നേരത്തെ വ്യക്തമായിരുന്നു. കൂടാതെ ചില ലേബര്‍ കൗണ്‍സിലര്‍മാരുടെ ഖലിസ്ഥാന്‍ അനുകൂല നിലപാടും പ്രതിഷേധത്തിന് ഇടയാക്കുന്നു. എന്നാല്‍ ഇത്തരം തീവ്ര നിലപാടുകള്‍ ഉള്ളവരെ പാര്‍ട്ടി നേതൃസ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കാന്‍ കീര്‍ സ്റ്റാര്‍മറിന് സാധിച്ചിട്ടുണ്ടെന്നാണ് ലേബര്‍ പാര്‍ട്ടി ചെയറും, ഷാഡോ സെക്രട്ടറി ഓഫ് സ്റ്റേറ്റുമായ അനെലിയെസ് ഡോഡ്സിന്റെ പ്രതികരണം. അതേസമയം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഇന്ത്യാ അനുകൂല നിലപാടും, ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രിയെ തന്നെ നിയോഗിച്ചതുമാണ് ലെവലിംഗ് അപ്പ് ഡിപ്പാര്‍ട്ട്മെന്റ് മന്ത്രി ഫെലിസിറ്റി ബുക്കാന്‍ നേട്ടമായി ഉയര്‍ത്തിക്കാണിക്കുന്നത്. യുകെയിലെ 1.8 മില്ല്യണ്‍ വരുന്ന ഇന്ത്യന്‍ സമൂഹത്തിന്റെ വോട്ടുകള്‍ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാണ്.

 
Other News in this category

 
 




 
Close Window