Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.1807 INR
ukmalayalampathram.com
Mon 14th Sep 2026
 
 
അസോസിയേഷന്‍
  Add your Comment comment
15-ാമത് മുട്ടുചിറ സംഗമം സെപ്റ്റംബര്‍ 27, 28, 29 തീയതികളില്‍ ബോള്‍ട്ടണില്‍
Text By: Sharon Joseph
പതിനഞ്ചാമത് മുട്ടുചിറ സംഗമം സെപ്റ്റംബര്‍ 27, 28, 29 തീയതികളില്‍ നോര്‍ത്ത് വെസ്റ്റിലെ ബോള്‍ട്ടണില്‍ വെച്ച് നടത്തപ്പെടുന്നു. ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും യുകെയിലെ നാട്ട് സംഗമങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ മുട്ടുചിറ സംഗമത്തിന് 2009ല്‍ തുടക്കം കുറിച്ചതും ബോള്‍ട്ടണില്‍ തന്നെയായിരുന്നു. കോവിഡ് മഹാമാരി ദുരിതം വിതച്ച 2020 ല്‍ ഒഴികെ, കഴിഞ്ഞ പതിനാല് വര്‍ഷങ്ങളായി വളരെ ഭംഗിയായി നടന്ന് വരുന്ന മുട്ടുചിറ സംഗമത്തിന്റെ പതിനഞ്ചാമത് സംഗമം പൂര്‍വ്വാധികം ഭംഗിയായി നടത്തുവാനുള്ള ഒരുക്കങ്ങളിലാണ് ബോള്‍ട്ടണിലെ മുട്ടുചിറക്കാര്‍.

സ്വിറ്റ്സര്‍ലന്‍ഡില്‍ ഇടവക വികാരിയായി സേവനമനുഷ്ഠിക്കുന്ന ഫാ.വര്‍ഗ്ഗീസ് നടക്കല്‍ രക്ഷാധികാരിയായും ബോള്‍ട്ടണിലെ ജോണി കണിവേലില്‍ ജനറല്‍ കണ്‍വീനറായും 2009 ല്‍ തുടക്കം കുറിച്ച മുട്ടുചിറ സംഗമം യുകെ, ഇരുവരുടെയും നേതൃത്വത്തില്‍ ഊര്‍ജ്ജസ്വലതയോടെ, ഒറ്റക്കെട്ടായി മുന്നോട്ട് പോകുകയാണ്. മുട്ടുചിറ സംഗമം യുകെയുടെ പതിനഞ്ചാമത് വാര്‍ഷിക സംഗമത്തിലേക്ക് യുകെയിലുള്ള മുഴുവന്‍ മുട്ടുചിറ കുടുംബങ്ങളെയും പ്രതീക്ഷിച്ച് കൊണ്ടുള്ള വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ജോണി കണിവേലില്‍ - 07889800292

കുര്യന്‍ ജോര്‍ജ്ജ് - 07877348602

സൈബന്‍ ജോസഫ് - 07411437404

ബിനോയ് മാത്യു - 07717488268

ഷാരോണ്‍ ജോസഫ് - 07901603309
 
Other News in this category

 
 




 
Close Window