Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 26th Jun 2024
 
 
UK Special
  Add your Comment comment
പാര്‍ട്ടി തോറ്റാലും അഞ്ച് വര്‍ഷം എംപിയായി ഇവിടെ കാണുമെന്ന് പ്രധാനമന്ത്രി
reporter

ലണ്ടന്‍: നിഗല്‍ ഫരാഗിന്റെ റിഫോം പാര്‍ട്ടി ജനപിന്തുണ ഉറപ്പാക്കി മുന്നേറുമ്പോള്‍ ടോറികളുടെ ചരമഗീതം കുറിയ്ക്കുമെന്നാണ് ആശങ്ക ഉയരുന്നത്. റിഫോം നേടുന്ന വോട്ടുകള്‍ കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താനും, ലേബറിന് മുന്നേറാനുമുള്ള അവസരമാണ് കൈമാറുക. ഈ ഘട്ടത്തിലാണ് ഓരോ വോട്ടിന് വേണ്ടിയും പോരാടുമെന്ന് ഋഷി സുനാക് പ്രഖ്യാപിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ആദ്യമായി ഒരു അഭിപ്രായ സര്‍വ്വെയില്‍ കണ്‍സര്‍വേറ്റീവുകളെ മറികടന്ന് റിഫോം യുകെ മുന്നിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി താന്‍ പോരാട്ടം മതിയാക്കിയിട്ടില്ലെന്ന് വ്യക്തമാക്കിയത്. ലേബര്‍ പാര്‍ട്ടിയുടെ യഥാര്‍ത്ഥ പ്രതിപക്ഷം തങ്ങളാണെന്ന് ഫരാഗ് പ്രഖ്യാപിച്ചിരുന്നു.

ഇറ്റലിയില്‍ ജി7 സമ്മേളനത്തിന് എത്തിയപ്പോഴാണ് ഋഷി സുനാക് റിപ്പോര്‍ട്ടര്‍മാരുടെ ചോദ്യങ്ങള്‍ നേരിട്ടത്. 'ഈ അഭിപ്രായ സര്‍വ്വെ ജൂലൈ 4ന് നടപ്പായാല്‍ ലേബറിന് എല്ലാവരുടെയും മേല്‍ ടാക്സ് ഏര്‍പ്പെടുത്താനുള്ള ബ്ലാങ്ക് ചെക്ക് നല്‍കുന്നതിന് തുല്യമാകും. വീട്, പെന്‍ഷന്‍, കാര്‍, കുടുംബം എന്നിവയ്ക്കെല്ലാം നികുതി വരും. ഇത് സംഭവിക്കാതിരിക്കാന്‍ ഞാന്‍ കഠിനമായി പോരാടും. ഓരോ വോട്ടിനുമായി പരിശ്രമിക്കുകയാണ്', ഋഷി പ്രതികരിച്ചു. 48 മണിക്കൂറിന് ശേഷമുള്ള മറ്റ് അഭിപ്രായ സര്‍വ്വെകളൊന്നും റിഫോം പാര്‍ട്ടിയുടെ ഈ മുന്നേറ്റത്തെ സ്ഥിരീകരിച്ചിട്ടില്ലാത്തതിനാല്‍ ടോറികളും ആശങ്കാകുലരായി രംഗത്ത് വരുന്നില്ല. ഫരാഗിന്റെ വരവ് ലേബറിന് ഗുണകരമാണെങ്കിലും പ്രതിപക്ഷം റിഫോം നേതാവിനെ അക്രമിക്കുന്ന രീതിയാണ് ഇപ്പോള്‍ പുറത്തെടുക്കുന്നത്. തനിക്ക് പ്രധാനമന്ത്രി സ്ഥാനം നഷ്ടമായാലും അഞ്ച് വര്‍ഷം പാര്‍ലമെന്റില്‍ ഉണ്ടാകുമെന്ന് സുനാക് പ്രഖ്യാപിച്ചിട്ടുണ്ട്.

 
Other News in this category

 
 




 
Close Window