Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 02nd Jul 2024
 
 
UK Special
  Add your Comment comment
ലണ്ടനിലെ സ്വാമി നാരായണ്‍ മന്ദറില്‍ ഭാര്യയ്‌ക്കൊപ്പമെത്തി ഋഷി സുനാക്
reporter

ലണ്ടന്‍: ലണ്ടനിലെ പ്രശസ്തമായ ബിഎപിഎസ് സ്വാമിനാരായണ്‍ ക്ഷേത്രത്തില്‍ ഭാര്യ അക്ഷതാ മൂര്‍ത്തിയ്ക്കൊപ്പം എത്തി പ്രാര്‍ത്ഥന അര്‍പ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്. പൊതുതെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന വീക്കെന്‍ഡിലാണ് ദമ്പതികള്‍ ക്ഷേത്രത്തിലെത്തിയത്. ക്ഷേത്ര പരിസരത്ത് എത്തുമ്പോള്‍ കൈയടികളോടെയും, ആരവം മുഴക്കിയുമാണ് സുനാകിനെ സ്വീകരിച്ചത്. ഇതിന് ശേഷം ക്ഷേത്ര പുരോഹിതര്‍ക്കൊപ്പം ഇദ്ദേഹം പൂജ ചെയ്തു. താന്‍ ഒരു ഹിന്ദു വിശ്വാസിയാണെന്നും, വിശ്വാസത്തില്‍ നിന്നും ഏറെ പ്രചോദനം ഉള്‍ക്കൊള്ളുന്നതായും ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു. പാര്‍ലമെന്റ് അംഗമായി ഭഗവദ് ഗീതയില്‍ തൊട്ടാണ് സത്യപ്രതിജ്ഞ ചെയ്തത്.

ഫലത്തെ കുറിച്ച് ഇച്ഛിക്കാതെ ചെയ്യാനുള്ള പ്രവൃത്തി ചെയ്യാനാണ് നമ്മുടെ വിശ്വാസം പഠിപ്പിക്കുന്നത്. എന്റെ പ്രിയപ്പെട്ട മാതാപിതാക്കള്‍ പറഞ്ഞുതന്ന ആ വിശ്വാസം എന്റെ പെണ്‍മക്കള്‍ക്കും കൈമാറും. പൊതുസേവനത്തില്‍ ഈ ധര്‍മ്മമാണ് ഞാന്‍ പാലിക്കുന്നത്, സുനാക് പറഞ്ഞു. അതേസമയം കീര്‍ സ്റ്റാര്‍മര്‍ അധികാരത്തിലെത്തിയാല്‍ ബ്രിട്ടനെ 100 ദിവസത്തിനകം തിരിച്ചുവരാന്‍ കഴിയാത്ത വിധത്തില്‍ നശിപ്പിക്കുമെന്നുാണ് ഋഷി സുനാക് മുന്നറിയിപ്പ് നല്‍കുന്നത്. റുവാന്‍ഡ സ്‌കീം റദ്ദാക്കുകയും, സ്‌കൂള്‍ ഫീസില്‍ വാറ്റ് ഏര്‍പ്പെടുത്തുകയും, 16 വയസ്സുകാര്‍ക്ക് വോട്ടവകാശം നല്‍കാന്‍ ഭേദഗതി വരുത്തി തെരഞ്ഞെടുപ്പ് രീതി കുളമാക്കുമെന്നും സുനാക് പ്രവചിക്കുന്നു.

 
Other News in this category

 
 




 
Close Window