Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 05th Jul 2024
 
 
UK Special
  Add your Comment comment
ട്രാന്‍സ്‌ജെന്‍ഡര്‍ പ്രശ്‌നം എന്‍എച്ച്എസില്‍ രൂക്ഷമാകുന്നു
reporter

ലണ്ടന്‍: എന്‍എച്ച്എസിലെ വനിതാ ജീവനക്കാര്‍ക്ക് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ട സഹജീവനക്കാര്‍ക്കൊപ്പം വസ്ത്രം മാറാന്‍ നിര്‍ബന്ധിതമാകുന്ന സംഭവങ്ങളില്‍ പ്രതിഷേധം കനക്കുകയാണ്. തങ്ങളെ ഇതിന് നിര്‍ബന്ധിച്ച എന്‍എച്ച്എസ് ആശുപത്രിക്ക് എതിരെ നഴ്സുമാര്‍ കോടതിയെ സമീപിച്ചിട്ടുമുണ്ട്. ഇതിനിടയിലാണ് ട്രാന്‍സ് വനിതയ്ക്കൊപ്പം വസ്ത്രം മാറുന്ന മുറി പങ്കിടുന്നതിനെ കുറിച്ച് പരാതിപ്പെട്ട വനിതാ ജീവനക്കാരിയെ സ്‌കോട്ടിഷ് എന്‍എച്ച്എസ് ബോര്‍ഡ് ജോലിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍ എന്‍എച്ച്എസ് ഫിഫെയ്ക്ക് എതിരെ ജീവനക്കാരി നിയമനടപടി സ്വീകരിക്കുകയാണ്. വനിതാവകാശ സംഘടനകള്‍ സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം നടന്ന സംഭവങ്ങളാണ് കേസിന് ആസ്പദം. രാത്രി വൈകി ചേഞ്ചിംഗ് റൂമിലെത്തിയ വനിതാ ജീവനക്കാരിക്ക് മുന്നില്‍ വെച്ച് ട്രാന്‍സ് സഹജീവനക്കാരി വസ്ത്രം മാറുകയായിരുന്നു.

ഇതില്‍ പരാതിപ്പെട്ട ജീവനക്കാരിയെ ജനുവരി മുതല്‍ മൂന്ന് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. ഇപ്പോള്‍ ജോലിയില്‍ തിരികെ പ്രവേശിച്ചിട്ടുണ്ടെങ്കിലും ഹെല്‍ത്ത് ബോര്‍ഡിന്റെ അച്ചടക്ക അന്വേഷണം പുരോഗമിക്കുകയാണ്. ആല്‍ബാ പാര്‍ട്ടിയുടെ കൗഡെന്‍ബീത്ത് & കിര്‍ക്കാല്‍ഡി സ്ഥാനാര്‍ത്ഥി നീല്‍ ഹാന്‍വിയാണ് ജീവനക്കാരി നേരിട്ട അനീതി പുറത്തുവിട്ടത്. വനിതാ ജീവനക്കാരിക്ക് നാണക്കേട് തോന്നിയപ്പോള്‍ ഇവര്‍ക്കൊപ്പം വസ്ത്രം മാറുന്നത് അവകാശമെന്ന നിലയിലാണ് ട്രാന്‍സ് ജീവനക്കാരി കൈക്കൊണ്ടത്. ട്രാന്‍സ് ജീവനക്കാരി നല്‍കിയ പരാതിയിലാണ് വനിതാ ജീവനക്കാരിയെ സസ്പെന്‍ഡ് ചെയ്ത് അന്വേഷണം പ്രഖ്യാപിച്ചത്. ട്രാന്‍സ് ജീവനക്കാര്‍ക്ക് തങ്ങള്‍ പറയുന്ന ലിംഗത്തില്‍ പെട്ട ആളുകളുടെ ടോയ്ലറ്റും, ചേഞ്ചിംഗ് റൂമും ഉപയോഗിക്കാന്‍ എന്‍എച്ച്എസ് സ്ഥാപനങ്ങള്‍ അനുവദിക്കുന്നുണ്ട്.

 
Other News in this category

 
 




 
Close Window