Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 26th Jun 2024
 
 
Teens Corner
  Add your Comment comment
യേശുവിന്റെ കുട്ടിക്കാലത്തെക്കുറിച്ചുള്ള പഴക്കമേറിയ രേഖ കണ്ടെത്തി
reporter

യേശു ക്രിസ്തുവിന്റെ കുട്ടിക്കാലത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ഏറ്റവും പഴക്കമുള്ള കൈയെഴുത്ത് പ്രതി കണ്ടെടുത്തു. ജര്‍മ്മനിയിലെ ഹാംബര്‍ഗ് യൂണിവേഴ്‌സിറ്റി ലൈബ്രറിയില്‍ സൂക്ഷിച്ചിരുന്ന കൈയെഴുത്തുപ്രതിയാണ് യേശുക്രിസ്തുവിന്റെ ബാല്യകാലത്തിന്റെ ആദ്യകാല വിവരണമായി, ഇതുവരെ ലഭിച്ചതില്‍ ഏറ്റവും പഴക്കമുള്ളതായി ഗവേഷകര്‍ തിരിച്ചറിഞ്ഞത്. 4-ാം നൂറ്റാണ്ടിലോ അഞ്ചാം നൂറ്റാണ്ടിലോ എഴുതപ്പെട്ടതാണെന്ന് ബെല്‍ജിയത്തിലെ ലീജ് സര്‍വകലാശാലയിലെ പാപ്പൈറോളജിസ്റ്റ് ഗബ്രിയേല്‍ നോച്ചി മാസിഡോ പറഞ്ഞു. ക്രിസ്തുവിന്റെ കുട്ടിക്കാല ജീവിതം വിവരിക്കുന്ന തോമയുടെ ശൈശവ സുവിശേഷം എന്ന ഗ്രീക്ക് കൃതിയുടെ ഭാഗമാണ് കൈയെഴുത്ത് പ്രതിയെന്നും അദ്ദേഹം പറഞ്ഞു.

1,600 വര്‍ഷത്തിലേറെ പഴക്കമുള്ള പാപ്പിറസ് ശകലം, ഹാംബര്‍ഗ് കാള്‍ വോണ്‍ ഒസിറ്റ്സ്‌കി സ്റ്റേറ്റ് ആന്‍ഡ് യൂണിവേഴ്സിറ്റി ലൈബ്രറിയില്‍ ദശാബ്ദങ്ങളായി ശ്രദ്ധിക്കപ്പെടാതെ കിടക്കുകയായിരുന്നു. എന്നാല്‍, മാഡിഡോയും ഡോ. ലാജോസ് ബെര്‍കസും നടത്തിയ പഠനത്തില്‍ കൈയെഴുത്ത് പ്രതിയുടെ ഉത്ഭവം കണ്ടെത്തി. വെറും 4 ഇഞ്ച് നീളവും 2 ഇഞ്ച് വീതിയുമുള്ള ചെറിയ ശകലത്തില്‍ പുരാതന ഈജിപ്തില്‍ നിന്നുള്ള ഗ്രീക്ക് അക്ഷരങ്ങളുടെ പതിമൂന്ന് വരികളാണ് അടങ്ങിയിരുന്നത്. സ്വകാര്യ കത്ത് അല്ലെങ്കില്‍ ഷോപ്പിംഗ് ലിസ്റ്റ് പോലെ തോന്നുമെങ്കിലും വിശദമായ പഠനത്തില്‍ അങ്ങനെയല്ലെന്ന് വ്യക്തമായി. പിന്നീടാണ് ഗവേഷണത്തിന് തീരുമാനിച്ചത്. കൈയെഴുത്ത് പ്രതിയിലെ വാക്കുകള്‍ ബൈബിളില്‍ നിന്നുള്ളതല്ലെങ്കിലും, തോമസിന്റെ സുവിശേഷമനുസരിച്ച്, 5 വയസ്സുള്ള യേശു നദിയില്‍ നിന്ന് മൃദുവായ കളിമണ്ണില്‍ കുരുവികളെ ഉണ്ടാക്കുകയും പിന്നീട് അവക്ക് ജീവന്‍ നല്‍കിയകുമായ അത്ഭുതം വിവരിക്കുന്നതാണെന്ന് കണ്ടെത്തി.

 
Other News in this category

 
 




 
Close Window