Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 02nd Jul 2024
 
 
UK Special
  Add your Comment comment
ടി20 ലോകകപ്പ് ഇന്ത്യ സ്വന്തമാക്കിയ ആഘോഷം യുകെയിലും
reporter

ലണ്ടന്‍: ഇന്ത്യയുടെ ടി20 ലോകകപ്പ് നേട്ടത്തിന്റെ ആഘോഷത്തിലാണ് ആരാധകര്‍. ബ്രിട്ടനിലെ ഇന്ത്യന്‍ ആരാധകരും ആഘോഷം കുറച്ചില്ല. ലണ്ടനില്‍ ഉള്‍പ്പെടെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ആവേശത്തിന്റെ കൊടുമുടി കയറി. കെന്‍സിംഗ്ടണ്‍ ഓവലില്‍ 7 റണ്‍സിനായിരുന്നു സൗത്ത് ആഫ്രിക്കന്‍ ആരാധകരുടെ ഹൃദയം തകര്‍ക്കുകയും, ഇന്ത്യന്‍ ആരാധകര്‍ക്ക് ആവേശവും സമ്മാനിച്ച വിജയം വരിച്ചത്. രാജ്യത്തിന്റെ ടീം നേടിയ ചരിത്ര വിജയം ആഘോഷമാക്കാന്‍ ലണ്ടനില്‍ ഉടനീളം ആരാധകര്‍ തെരുവിലിറങ്ങി. എന്നാല്‍ ആവേശം അതിരുവിട്ടപ്പോള്‍ ഒരു ആരാധകന്‍ പോസ്റ്റില്‍ നിന്നും വീഴുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ക്യൂന്‍സ്ബറി ട്യൂബ് സ്റ്റേഷന് മുന്നിലുള്ള പോസ്റ്റില്‍ കയറി ഇന്ത്യന്‍ പതാക കെട്ടാനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ താഴേക്ക് പതിച്ചത്.

വമ്പന്‍ വീഴ്ച നേരിട്ടെങ്കിലും പരുക്കേറ്റ ആരാധകന്റെ സ്ഥിതി വളഷാകാതെ രക്ഷപ്പെട്ടു. ഈലിംഗ് റോഡില്‍ നടന്ന ആഘോഷങ്ങള്‍ക്കിടെ ഒരാളെ പോലീസ് അറസ്റ്റും ചെയ്തു. സൗത്ത് ആഫ്രിക്ക വിജയത്തിലേക്ക് നീങ്ങുന്നുവെന്ന തോന്നിച്ച ശേഷം ഇന്ത്യന്‍ ബൗളര്‍മാര്‍ കപ്പ് എറിഞ്ഞുപിടിച്ചത്. തകര്‍ത്തടിച്ച ഡേവിഡ് മില്ലറെ സിക്സ് ലൈന് അരികില്‍ വെച്ച് സൂര്യകുമാര്‍ യാദവ് പിടിച്ചുപുറത്താക്കിയത് മത്സരത്തിന്റെ ഗതിമാറ്റി. അവസാന ഓവറുകളില്‍ ജസ്പ്രീത് ബൂംറ, ഹാര്‍ദിക് പാണ്ഡ്യ, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ റണ്ണുകള്‍ വിട്ടുകൊടുക്കാന്‍ വിസമ്മതിച്ചതും സൗത്ത് ആഫ്രിക്കയ്ക്ക് വിനയായി. അവസാന ഓവറില്‍ 16 റണ്‍സ് വേണ്ടിയിരുന്ന സൗത്ത് ആഫ്രിക്കയ്ക്ക് മുന്നില്‍ ഹാര്‍ദിക് പാണ്ഡ്യ മികച്ച രീതിയില്‍ പന്തെറിഞ്ഞതോടെ കപ്പ് ഇന്ത്യ ഉയര്‍ത്തുകയായിരുന്നു.

 
Other News in this category

 
 




 
Close Window