Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 05th Jul 2024
 
 
UK Special
  Add your Comment comment
രാജ്യത്തെ സാമ്പത്തികാവസ്ഥ മെച്ചപ്പെട്ടു, ലേബറിന്റെ പ്രതീക്ഷയ്ക്ക് മങ്ങലേല്‍ക്കാന്‍ സാധ്യത
reporter

ലണ്ടന്‍: രാജ്യത്തെ സാമ്പത്തിക രംഗം കൈവിട്ട് തകരുമെന്ന നിലയില്‍ നിന്നും അതിനെ രക്ഷിച്ചെടുക്കാന്‍ കൈക്കൊണ്ട കടുപ്പമേറിയ തീരുമാനങ്ങള്‍ വോട്ടര്‍മാരുടെ എതിര്‍പ്പിന് ഇടയാക്കിയിരുന്നു. ഇതിന്റെ ഫലമായി രണ്ട് ദിവസത്തിന് അപ്പുറം അദ്ദേഹത്തിന്റെ കസേര തെറിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഭരണം ലക്ഷ്യമിടുന്ന ലേബര്‍ പാര്‍ട്ടിക്ക് സുനാക് കൈക്കൊണ്ട നടപടികളുടെ ഗുണഫലം ആസ്വദിക്കാന്‍ കഴിയുമെന്നതാണ് നിലവിലെ വസ്തുത. പണപ്പെരുപ്പം കുറഞ്ഞത് ഷോപ്പുകളില്‍ പ്രതിഫലിക്കുകയും, ഇന്ധന വില താഴുകയും ചെയ്യുന്നത് കുടുംബങ്ങളുടെ സാമ്പത്തിക ചെലവുകള്‍ ചുരുക്കിയിട്ടുണ്ട്.

ഈ സമ്മര്‍ദം കുറയുന്നതിന്റെ ഗുണം അനുഭവിക്കുന്നതാകട്ടെ അടുത്ത ഗവണ്‍മെന്റുമാണ്. കഴിഞ്ഞ മാസം യുകെ ഷോപ്പ് വിലക്കയറ്റം 0.2 ശതമാനത്തിലേക്ക് തണുത്തതായി ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യം കണക്കുകള്‍ വ്യക്തമാക്കി. മേയില്‍ ഇത് 0.6 ശതമാനമായിരുന്നു. വ്യാഴാഴ്ച പൊതുതെരഞ്ഞെടുപ്പ് നടക്കാന്‍ ഇരിക്കവെ പെട്രോള്‍, ഡീസല്‍ വിലയിലും തുടര്‍ച്ചയായ രണ്ടാം മാസവും കുറവ് രേഖപ്പെടുത്തി. എന്നിരുന്നാലും ഫോര്‍കോര്‍ട്ടുകളില്‍ നിന്നും ഇന്ധനം നിറയ്ക്കുന്നത് ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്ലണ്ട് എന്നിവിടങ്ങളില്‍ ചെലവുള്ള കാര്യമായി തുടരുന്നതായി ആര്‍എസി വ്യക്തമാക്കി. ചുരുക്കം പറഞ്ഞാല്‍ ഈ വില കുറവുകളുടെ ഗുണം വന്നുചേരുന്ന സ്റ്റാര്‍മര്‍ നേതൃത്വം നല്‍കുന്ന ഗവണ്‍മെന്റിനാകും.

 
Other News in this category

 
 




 
Close Window