Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 02nd Jul 2024
 
 
UK Special
  Add your Comment comment
ക്രെയിനില്‍ നിന്നു ലോഡ് വീണ് ബെഡ്‌ഫോഡില്‍ താമസിക്കുന്ന മലയാളിക്ക് ദാരുണാന്ത്യം: മരിച്ചത് കാലടി സ്വദേശി റെയ്ഗന്‍ ജോസ്
reporter
യുകെയിലെ ബെഡ്ഫോര്‍ഡില്‍ മലയാളിക്ക് ദാരുണാന്ത്യം. കാലടി കൊറ്റമം സ്വദേശിയായ റെയ്ഗന്‍ ജോസാണു (36) മരിച്ചത്. ക്രെയിനില്‍ നിന്നുള്ള ലോഡ് താഴേക്ക് പതിച്ച് തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് വ്യക്തമാകുന്നത്. മണിക്കൂറുകള്‍ക്ക് മുന്‍പ് മാത്രമാണ് അപകടം സംഭവിച്ചത്.മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

നാല് മാസം മുന്‍പ് മാത്രമാണ് റെയ്ഗനും കുടുംബവും ബെഡ്ഫോര്‍ഡില്‍ താമസമാക്കിയത്. ബെഡ്ഫോര്‍ഡ് എന്‍എച്ച്എസ് ആശുപത്രിയില്‍ നേഴ്‌സായി ജോലി നോക്കുന്ന തൃശൂര്‍ സ്വദേശി സ്റ്റീനയാണ് ഭാര്യ, ഏകമകള്‍ ഇവയും ഇവര്‍ക്കൊപ്പമാണ്.അതേസമയം ഇന്നലെ രാവിലെ ബെഡ്ഫോര്‍ഡിനടുത്തുള്ള സെന്റ് നിയോഡ്‌സില്‍ താമസിക്കുന്ന ജോജോ ഫ്രാന്‍സിസിന്റെ മരണവാര്‍ത്തയ്ക്ക് പിന്നാലെ വീണ്ടുമൊരു വിയോഗവാര്‍ത്തയെത്തിയത് ബെഡ്ഫോര്‍ഡ് മലയാളികളെത്തന്നെ നടുക്കത്തിലാക്കിയിരിക്കുകയാണ്.
 
Other News in this category

 
 




 
Close Window