Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 04th Jul 2024
 
 
UK Special
  Add your Comment comment
1.8 മില്യണ്‍ ജനങ്ങള്‍ 50,000 പൗണ്ട് സ്റ്റുഡന്റ് ലോണ്‍ തിരിച്ചടവ് ബാങ്കിയുള്ളവരാണെന്ന് റിപ്പോര്‍ട്ട്
reporter

ലണ്ടന്‍: പഠിക്കാനായി വായ്പയെടുക്കുകയും, ജോലി കിട്ടിയ ശേഷം ഇത് തിരിച്ചടയ്ക്കുകയും ചെയ്യുന്നത് പലര്‍ക്കും ഒരു 'ഹിമാലയന്‍ ടാസ്‌കാണ്'. യുകെയില്‍ ഏകദേശം 1.8 മില്ല്യണ്‍ ആളുകള്‍ക്കാണ് ചുരുങ്ങിയത് 50,000 പൗണ്ടിന് മുകളില്‍ സ്റ്റുഡന്റ് കടം നിലവിലുള്ളതെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. 61,000-ലേറെ പേര്‍ക്ക് 100,000 പൗണ്ടിന് മുകളിലുള്ള ബാലന്‍സും ഉള്ളതായി സ്റ്റുഡന്റ് ലോണ്‍സ് കമ്പനി പറയുന്നു. 50-ഓളം പേര്‍ക്കാകട്ടെ 200,000 പൗണ്ടിന് മുകളില്‍ കടമുണ്ട്. തിരിച്ചടവുകള്‍ ആരംഭിക്കാന്‍ ഇരിക്കുന്ന ശരാശരി കടത്തിന് മുകളില്‍ തുക നല്‍കേണ്ട ലോണ്‍ എടുത്തവരുടെ കണക്കുകളെ കുറിച്ചുള്ള വിവരാവകാശ രേഖ പ്രകാരമുള്ള വിവരങ്ങളാണ് ഇത്. ഇംഗ്ലണ്ടില്‍ ലോണെടുത്തവരുടെ ശരാശരി ബാലന്‍സ് തിരിച്ചടവ് ആരംഭിക്കുമ്പോള്‍ 45,000 പൗണ്ടില്‍ താഴെയായിരുന്നുവെന്ന് എസ്എല്‍സി മുന്‍പ് വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റവും പുതിയ ഗവണ്‍മെന്റ് ഡാറ്റ പ്രകാരം ഈ തുക 48,470 പൗണ്ടിലേക്കാണ് ഉയര്‍ന്നിരിക്കുന്നത്.

വിവിധ കോഴ്സുകളോ, ദൈര്‍ഘ്യമേറിയ കോഴ്സുകളും തെരഞ്ഞെടുക്കുന്നവരുടെ ബാലന്‍സുകള്‍ വളരെ ഉയര്‍ന്നതായിരിക്കും, കൂടാതെ പലിശ പെട്ടെന്ന് വര്‍ദ്ധിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. 2023/24 വര്‍ഷത്തില്‍ ഇംഗ്ലണ്ടില്‍ ഏകദേശം 2.8 മില്ല്യണ്‍ ജനങ്ങളാണ് സ്റ്റുഡന്റ് ലോണ്‍ പേയ്മെന്റ് നടത്തിയതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. 100,000 പൗണ്ടില്‍ കൂടുതല്‍ വിദ്യാര്‍ത്ഥി വായ്പ തിരിച്ചടയ്ക്കാന്‍ ഉള്ളവരുടെ എണ്ണം കുറവാണെങ്കിലും 50,000 പൗണ്ടില്‍ കൂടുതല്‍ തിരിച്ചടവ് ഉള്ളവരാണ് ഭൂരിപക്ഷമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. യുകെയിലെ ഏറ്റവും ഉയര്‍ന്ന വിദ്യാര്‍ത്ഥി കടം 231,000 പൗണ്ടാണെന്ന് നേരത്തെ ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ഇപ്പോള്‍ 252,000 പൗണ്ടിലേക്ക് ഉയര്‍ന്നിട്ടുണ്ട്.

 
Other News in this category

 
 




 
Close Window