Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 28th Sep 2024
 
 
സിനിമ
  Add your Comment comment
ബഡേ മിയാന്‍, ഛോട്ടെ മിയാന്‍ നിര്‍മാതാവ് വന്‍ കടക്കെണിയില്‍, 250 കോടി നഷ്ടം നികത്താന്‍ ഓഫിസ് കെട്ടിടം വിറ്റു
reporter

 ബോളിവുഡിലെ അടുത്തിടെ ഇറങ്ങിയതില്‍ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങിയ ചിത്രമാണ് ബഡേ മിയാന്‍ ഛോട്ടെ മിയാന്‍. അക്ഷയ് കുമാര്‍, ടൈഗര്‍ ഷറോഫ് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം ബോക്സ് ഓഫിസില്‍ ബോംബാവുകയായിരുന്നു. 350 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രം കളക്റ്റ് ചെയ്തത് 60 കോടിയില്‍ താഴെ മാത്രമാണ്. സിനിമ പരാജയപ്പെട്ടതോടെ നിര്‍മാതാക്കള്‍ വന്‍ കടക്കെണിയില്‍ ആയെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചിത്രത്തിന്റെ നിര്‍മാതാക്കളായ പൂജ എന്റര്‍ടെയ്ന്‍മെന്റ് കടക്കെണിയിലായെന്നാണ് റിപ്പോര്‍ട്ടുകള്‍. 250 കോടിരൂപയുടെ കടം വീട്ടാനായി മുംബൈയിലെ ഓഫിസ് കെട്ടിടം വിറ്റിരിക്കുകയാണ് നിര്‍മാതാക്കള്‍. കൂടാതെ സാമ്പത്തിക പ്രശ്നത്തെ തുടര്‍ന്ന് 80 ശതമാനത്തോളം ജീവനക്കാരെയും കമ്പനി പിരിച്ചുവിട്ടു. ഇപ്പോള്‍ മുംബൈയില്‍ രണ്ട് നില ഫ്ളാറ്റിലേക്ക് മാറ്റിയിരിക്കുകയാണ് പൂജ എന്റര്‍ടെയ്ന്‍മെന്റ്സ്.

വഷു ഭഗ്‌നാനിയുടെ ഉടമസ്ഥതയിലുള്ള നിര്‍മാണക്കമ്പനി കുറച്ചുനാളായി പ്രതിസന്ധി ഘട്ടത്തിലാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കോവിഡിന് ശേഷം നിര്‍മാണകമ്പനിക്ക് വിജയം തിരിച്ചുപിടിക്കാനായില്ല. റിലീസ് ചെയ്ത ബെല്‍ ബോട്ടം, മിഷന്‍ റാണിഗഞ്ച് , ഗണപത് എല്ലാം തകര്‍ന്നടിഞ്ഞു. കൂടാതെ ടൈഗര്‍ ഷറോഫിനെ നായകനാക്കിയുള്ള ചിത്രം പാതിയില്‍ നിന്നതും തിരിച്ചടിയായി. ഇത് കൂടാതെ ബഡേ മിയാന്റെ വമ്പന്‍ തകര്‍ച്ചകൂടിയായതോടെ കമ്പനി കടുത്ത കടക്കെണിയിലായി. അതിനിടെ ജോലി ചെയ്തതിന് പ്രതിഫലം നല്‍കിയില്ല എന്ന ആരോപണവുമായി പൂജ എന്റര്‍ടെയ്ന്‍മെന്റിനെതിരെ സിനിമകളുടെ അണിയറ പ്രവര്‍ത്തകരും രംഗത്തെത്തി. രണ്ട് വര്‍ഷത്തിനു ശേഷവും 100ല്‍ പരം വരുന്ന അണിയറ പ്രവര്‍ത്തകര്‍ക്ക് പ്രതിഫലം നല്‍കിയിട്ടില്ല എന്നാണ് ആരോപണം. 1986ല്‍ ആരംഭിച്ച പൂജാ എന്റര്‍ടെയ്ന്‍മെന്റ് ഇതുവരെ 40-ഓളം ചിത്രങ്ങള്‍ നിര്‍മിച്ചു. ഡേവിഡ് ധവാന്‍ സംവിധാനം ചെയ്ത കൂലി നമ്പര്‍ 1, ഹീറോ നമ്പര്‍ 1, ബിവി നമ്പര്‍ 1, രഹ്നാ ഹേ തെരേ ദില്‍ മേ, ഓം ജയ് ജഗദീഷ് എന്നിവയുള്‍പ്പെടെയുള്ള നിരവധി ചിത്രങ്ങള്‍ കമ്പനി പുറത്തിറക്കി. ശ്രദ്ധേയമായ നിരവധി വിജയ ചിത്രങ്ങളും കമ്പനി നിര്‍മ്മിച്ചു.

 
Other News in this category

 
 




 
Close Window