ഉപ്പ് ചില ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന(WHO ). നമ്മള്‍ ഉപയോഗിക്കുന്ന ഉപ്പില്‍ (Table Salt ) സോഡിയം ക്ലോറൈഡ് അടങ്ങിയിട്ടുണ്ട്. ഇതിന്റെ ഉപഭോഗം ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഹൃദ്രോഗ സാധ്യതയും വര്‍ദ്ധിപ്പിക്കുന്നതിനാല്‍, ദിവസേനയുള്ള സോഡിയം ഉപഭോഗം 2 ഗ്രാമില്‍ താഴെയായി കുറയ്ക്കാനാണ് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നത്.
സോഡിയം ക്ലോറൈഡിന് പകരം പൊട്ടാസ്യം ക്ലോറൈഡ് കൂടുതലായി അടങ്ങിയിട്ടുള്ള ഉപ്പ് ഉപയോഗിക്കുന്നതാണ് നല്ലത്. ഇതില്‍ പൊട്ടാസിയം കൂടുതലായി അടങ്ങിയിട്ടുള്ളതിനാല്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. |