Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
 
 
Teens Corner
  Add your Comment comment
കേരളത്തില്‍ മൊട്ടത്തലയന്മാര്‍ക്കു സംഘടന രൂപീകരിച്ചു: മൊട്ടകളുടെ സംസ്ഥാന സമ്മേളനം എറണാകുളത്ത് നടത്തും
Text By: Reporter, ukmalayalampathram
മൊട്ടത്തലയന്മാര്‍ സംഘടനക്ക് രൂപം നല്‍കി. 'മൊട്ട' എന്ന സംഘടന രൂപീകരിച്ചു. ഇനി എറണാകുളം മറൈന്‍ ഡ്രൈവില്‍ മൊട്ടത്തലയന്മാരുടെ ആഗോള സമ്മേളനം നടത്താനൊരുങ്ങുകയാണ് ഇവര്‍.

മുടി കുറച്ചൊന്നു കുറഞ്ഞാലോ കൊഴിഞ്ഞാലോ നരച്ചാലോ ആത്മവിശ്വാസം നശിച്ച് വിഷണ്ണരാകുന്നവരാണ് കൂടുതലും. അത്തരക്കാര്‍ക്ക് ആത്മവിശ്വാസം പകരുകയാണ് 'മൊട്ട' എന്ന സംഘടനയുടെ പ്രധാന ലക്ഷ്യം. ബോഡി ഷെയിമിങ്ങിനെതിരേ പ്രചാരണമാണ് ആദ്യ തീരുമാനം. 'മൊട്ടയടിച്ചാല്‍ ഫ്രീക്കാവും അല്ലെങ്കില്‍ പെട്ടയാകും', 'വിഗ്ഗ് വെച്ചാല്‍ ഹാപ്പിയാവില്ല, വിഗ്ഗുകള്‍ വലിച്ചെറിയൂ, മുടിവടിക്കൂ' ഇത്തരം മുദ്രാവാക്യങ്ങളാണ് ഇവര്‍ ഉയര്‍ത്തുന്നത്.

മൊട്ടത്തലയന്മാര്‍ക്ക് മാത്രമാണ് സംഘടനയില്‍ അംഗത്വമെടുക്കാന്‍ അവസരമുള്ളത്. കഷണ്ടിക്കാര്‍ക്ക് പ്രവേശനം ഇല്ല. തല സ്ഥിരമായി ഷേവുചെയ്യുന്നവരെ മാത്രമാണ് സംഘടനയില്‍ അംഗമാക്കുന്നത്. സ്ഥിരമായി തല ഷേവുചെയ്യാന്‍ തയാറാണെങ്കില്‍ സ്ത്രീകള്‍ക്കും അംഗങ്ങളാവാം. ഇപ്പോള്‍ സ്ത്രീകളും ട്രാന്‍സ്ജെന്‍ഡര്‍മാരും അംഗങ്ങളല്ല. തല ഷേവുചെയ്യണമെങ്കിലും അംഗങ്ങള്‍ക്ക് താടി ആവോളം വളര്‍ത്താം. അതിന് ഒരു തടസവുമില്ല.

മൊട്ടത്തലയന്മാര്‍ക്ക് ഒരു സംഘടന എന്ന ആശയം സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ കൂടിയായ സജീഷ് കുട്ടനെല്ലൂരിന്റേതായിരുന്നു. സജീഷിന്റെ ആശയം മലപ്പുറത്തുള്ള യൂസഫ് കൊടിഞ്ഞിയും പട്ടാമ്പിയിലുള്ള അരുണ്‍ ജി നായരും ഏറ്റെടുത്തപ്പോഴാണ് ഈ കൂട്ടായ്മ യാഥാര്‍ത്ഥ്യമാകുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരെ കൂടാതെ കാനഡ, ആഫ്രിക്ക, ദുബായ് തുടങ്ങിയ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരും ഇക്കൂട്ടത്തിലുണ്ട്.
 
Other News in this category

 
 




 
Close Window