രണ്ട് മാസത്തെ ക്ഷേമപെന്‍ഷന്‍ ഓണത്തിന് മുമ്പ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. തുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. ഈ മാസം 11-ാം തീയതി മുതല്‍ പെന്‍ഷന്‍ വിതരണം ചെയ്ത് തുടങ്ങും. നിലവില്‍ വിതരണം തുടരുന്ന പെന്‍ഷന്‍ ഗഡുവിന് പുറമെയാണ് രണ്ടു ഗഡു കൂടി അനുവദിച്ചിരിക്കുന്നതെന്നും എല്‍ഡിഎഫ് സര്‍ക്കാരിന്റെ തിളക്കമുള്ള ഓണ സമ്മാനമായി ക്ഷേമ പെന്‍ഷന്‍ വിതരണം മാറുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
62 ലക്ഷം ആളുകള്‍ക്ക് 3200 രൂപ വീതം ഓണത്തിന് മുന്‍പ് വീട്ടിലെത്തും വിധമാണ് ക്രമീകരണം. ഇതിനായി 1700 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. 4500 കോടി കൂടി കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയതോടെയാണ് പെന്‍ഷന്‍ വിതരണം സാധ്യമാകുന്നത്. ഡിസംബര്‍ വരെ കടമെടുക്കാവുന്ന തുകയാണ് മുന്‍കൂറായി എടുക്കാന്‍ അനുമതി നല്‍കിയത്.
പരസ്യം ചെയ്യല്‍
ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം തെറ്റുതിരുത്തല്‍ നടപടികളുടെ ഭാഗമായി മുഖ്യമന്ത്രി പ്രഖ്യാപിച്ച മുന്‍ഗണനകളില്‍ പ്രധാനം ക്ഷേമ പെന്‍ഷന്‍ വിതരണമായിരുന്നു. ഇതടക്കം സാമൂഹിക സുരക്ഷാ നടപടികള്‍ക്ക് കൂടുതല്‍ പണം വകയിരുത്തുമെന്ന് ധനവകുപ്പ് വ്യക്തമാക്കിയിരുന്നു. |