Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 17th Sep 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര ജല കമ്മീഷന്‍ അംഗീകരിച്ചു
Text By: Reporter, ukmalayalampathram
13 വര്‍ഷത്തിനുശേഷമാണ് മുല്ലപ്പെരിയാറില്‍ സുരക്ഷാ പരിശോധന നടത്തുന്നത്. പരിശോധന 12 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. തമിഴ്‌നാടിന്റെ എതിര്‍പ്പ് തള്ളിക്കൊണ്ടാണ് ജലകമ്മീഷന്റെ തീരുമാനം.

2011 ലാണ് ഏറ്റവും അവസാനം മുല്ലപ്പെരിയാര്‍ ഡാമില്‍ സമഗ്ര സുരക്ഷാ പരിശോധന നടത്തിയത്. പ്രധാന ഡാമുകളില്‍ 10 വര്‍ഷത്തിലൊരിക്കല്‍ സുരക്ഷാ പരിശോധന ആവശ്യമാണെന്ന് കേന്ദ്ര ജല കമ്മീഷന്റെ സുരക്ഷാ പുസ്തകത്തില്‍ വ്യവസ്ഥയുണ്ട്.

കേരളത്തിന്റെ ആശങ്കകള്‍ കണക്കിലെടുത്ത് അണക്കെട്ടില്‍ സമഗ്ര സുരക്ഷാ പരിശോധന ആവശ്യമാണെന്ന് ഡോ. ജോ ജോസഫ് നല്‍കിയ പൊതുതാത്പര്യഹര്‍ജിയില്‍ 2022 ഫെബ്രുവരിയില്‍ സുപ്രീംകോടതി വിധിച്ചിരുന്നു. എന്നാല്‍ സുരക്ഷാ പരിശോധനയെ തമിഴ്‌നാട് എതിര്‍ത്തുവരികയായിരുന്നു. അറ്റകുറ്റപണി മതിയെന്നും സുരക്ഷാ പരിശോധന വേണ്ടെന്ന നിലപാടായിരുന്നു തമിഴ്‌നാടിന്റേത്.
 
Other News in this category

 
 




 
Close Window