ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ചൈന ജനസംഖ്യാ വര്‍ധന നിയന്ത്രിക്കാന്‍ എടുത്ത നടപടി രാജ്യത്തിന് തിരിച്ചടിയായെന്നു റിപ്പോര്‍ട്ട്. 140 കോടിയാണ് ചൈനയിലെ ജനസംഖ്യ. ജനന നിരക്ക് കുത്തനെ കുറഞ്ഞതോടെ ചൈനയില്‍ നഴ്സറികള്‍ കൂട്ടത്തോടെ അടച്ചുപൂട്ടുകയാണത്രേ. ജനനനിരക്ക് കുറയുന്നതും ജനസംഖ്യ കുറയുന്നതും ഭാവിയിലെ സാമ്പത്തിക വളര്‍ച്ചയെയും ബാധിക്കുമോ എന്ന ആശങ്കയുമുണ്ട്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ചൈനയിലെ ജനസംഖ്യയില്‍ കുറവുണ്ടാകുന്നത്. 2022ല്‍ ചൈനയില്‍ 289,200 കിന്റര്‍ഗാര്‍ട്ടനുകളാണ് ഉണ്ടായിരുന്നത്. 2023ല്‍ അത് 274,400 ആയി കുറഞ്ഞുവെന്നാണ് വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്. |