ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കാത്തവര്‍ക്കും സിനിമ മേഖലയിലെ ചൂഷണത്തെക്കുറിച്ച് പ്രത്യേകാന്വേഷണ സംഘത്തിന് പരാതി നല്‍കാമെന്ന് ഹൈക്കോടതി. ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവര്‍ക്ക് ഭീഷണി ഉണ്ടെങ്കില്‍ അവര്‍ക്ക് സമീപിക്കാനായി നിയോഗിക്കപ്പെട്ട നോഡല്‍ ഓഫീസറുടെ അധികാരപരിധി വര്‍ധിപ്പിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശങ്ങള്‍. പരാതികള്‍ ഇനി മുതല്‍ നോഡല്‍ ഓഫീസര്‍ക്കും കൈമാറാം. സാക്ഷികള്‍ക്ക് ഭീഷണിയുണ്ടെങ്കില്‍ നോഡല്‍ ഓഫീസര്‍ ഇക്കാര്യം പ്രത്യേകാന്വേഷണ സംഘത്തെ അറിയിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഹേമ കമ്മിറ്റി മുമ്പാകെ മൊഴി നല്‍കാത്തവര്‍ക്കും പുതിയ പരാതികള്‍ നോഡല്‍ ഓഫീസര്‍ക്ക് മുന്നില്‍ ജനുവരി 31 വരെ നല്‍കാം. |