ടി പി വധക്കേസ് പ്രതി കൊടി സുനി പരോള്‍ ലഭിച്ചതിനെ തുടര്‍ന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങി. കൊടി സുനിയുടെ അമ്മ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് 30 ദിവസത്തെ പരോള്‍ അനുവ?ദിച്ചിരിക്കുന്നത്. പരോള്‍ ലഭിച്ചതോടെ സുനി ജയിലില്‍ നിന്നും പുറത്തിറങ്ങി.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകന്‍ മുഹമ്മദ് ഫസലിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയും 2012 മെയ് നാലിന് ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിയുമാണ് കൊടി സുനി. ഇത് അടക്കം 37 ക്രിമിനല്‍ കേസുകളാണ് കൊടി സുനിക്കെതിരെയുള്ളത്. ഈ പശ്ചാത്തലം എല്ലാം മറികടന്നാണ് കൊടിസുനിക്ക് പരോള്‍ ലഭിച്ചത്.
പരോള്‍ ആവശ്യപ്പെട്ട് കൊടി സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മീഷനാണ് ആദ്യം അപേക്ഷ നല്‍കിയത്. |