Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.0081 INR  1 EURO=109.7454 INR
ukmalayalampathram.com
Tue 21st Apr 2026
 
 
UK Special
  Add your Comment comment
യുകെയിലേക്ക് യാത്ര ചെയ്യുന്നവര്‍ ഇക്കാര്യങ്ങള്‍ പരിശോധിക്കുക
reporter

ലണ്ടന്‍: സഞ്ചാര പ്രേമികള്‍ ഏറ്റവും കൂടുതല്‍ യാത്രചെയ്യാന്‍ ആഗ്രഹിക്കുന്ന ഇടങ്ങളില്‍ ഒന്നാണ് യുകെ. യാത്രക്കാരെ ആകര്‍ഷിക്കുന്ന മനോഹരമായ നിരവധി ഇടങ്ങളാണ് യുകെയിലുള്ളത് എന്നതാണ് ഇതില്‍ പ്രധാനകാര്യം. എന്നാല്‍ പഠനത്തിനോ ജോലിക്കായോ യുകെയിലേക്ക് പോകുന്നവര്‍ പുതിയ യാത്ര റൂളുകള്‍ പരിശോധിക്കണം. ഇനി മുതല്‍ വിമാന യാത്രനടത്തുന്നവര്‍ കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്. സഞ്ചാരികള്‍ ഇനി മുതല്‍ ആഭ്യന്തര യാത്ര ചെയ്യുമ്പോള്‍ പാസ്‌പോര്‍ട്ടോ കൃത്യമായ ഐഡി കാര്‍ഡോ ആവശ്യമാണെന്നാണ് യുകെ മന്ത്രലയം അറിയിച്ചു. അതോടൊപ്പം യുകെയിലെ ചില സര്‍ക്കാര്‍ ഓഫിസുകളില്‍ പ്രവേശിക്കുന്നതിന് ഇനി മുതല്‍ പാസ്‌പോര്‍ട്ട് പോലെയുള്ള രേഖകള്‍ ആവശ്യമാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നേരത്തെ മുതല്‍ ഇത്തരമൊരു ആലോചന സര്‍ക്കാര്‍ എടുത്തിരുന്നുവെന്നും എന്നാല്‍ കൊവിഡ് മഹാമാരിയെ തുടര്‍ന്ന് പരിഷ്‌ക്കാരം യുകെ മന്ത്രാലയം നീക്കി വെച്ചതാണെന്നും ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജനുവരി 8 മുതല്‍ യുകെയിലേക്ക് യാത്ര ചെയ്യുന്ന അമേരിക്കക്കാര്‍ രാജ്യത്ത് പ്രവേശിക്കുന്നതിന് മുമ്പ് ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. അതുപോലെ തന്നെ ബിസിനസ്സിനോ പഠനത്തിനോ വേണ്ടി യുകെ, അയര്‍ലന്‍ഡ് എന്നിവിടങ്ങളിലേക്ക് 6 മാസത്തേക്ക് എത്തുന്നവരാണെങ്കില്‍ കൂടി ഇടിഎയ്ക്ക് അപേക്ഷിക്കണം. പെര്‍മിറ്റിന് ഏകദേശം 1,136.56 രൂപ ചിലവാകുമെന്നാണ് അതോറിറ്റി അറിയിച്ചിരിക്കുന്നത്. ഈ പെര്‍മിറ്റിന് രണ്ടുവര്‍ഷം വരെ സാധ്യുതയുണ്ടായിരിക്കും.

ഇടിഎയിലൂടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനും ആധുനിക ഇമിഗ്രേഷന്‍ സംവിധാനം ഉള്‍ച്ചേര്‍ക്കുന്നതും വഴി തങ്ങളുടെ പ്രതിബദ്ധത തെളിയിക്കുന്നുവെന്നാണ് യുണൈറ്റഡ് കിംഗ്ഡത്തിലെ മൈഗ്രേഷന്‍ ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് മന്ത്രി സീമ മല്‍ഹോത്ര പറയുന്നു. അതുപോലെ മെയ് മുതല്‍, സഞ്ചാരികള്‍ യൂറോപ്യന്‍ ട്രാവല്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സിസ്റ്റം വഴി യൂറോപ്പിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കണം. എന്നാല്‍ ഈ അംഗീകാരം ലഭിക്കണമെങ്കില്‍ ആഴ്ചകളോ മാസങ്ങളോ എടുത്തേക്കാമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യൂറോപ്യന്‍ ട്രാവല്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ വഴി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പേര്, ജന്മദിനം, കോണ്ടാക്ട് ഡീറ്റെയില്‍സ്, വിദ്യാഭ്യാസ യോഗ്യത, യാത്രയുടെ വിശദാംശങ്ങള്‍ എന്നിവയും രേഖപ്പെടുത്തണം. കൂടാതെ പാസ്‌പോര്‍ട്ടിനൊപ്പം മറ്റൊരു യാത്ര രേഖയും കൈയില്‍ കരുതണം. പാസ്പോര്‍ട്ടിന് 6 മാസത്തില്‍ കൂടുതല്‍ വാലിഡിറ്റി ഉണ്ടായിരിക്കണം. രേഖകള്‍ക്ക് വാലിഡിറ്റി ഇല്ലെങ്കില്‍ യാത്ര തടസപ്പെടാമെന്നും അധികൃതര്‍ അറിയിക്കുന്നു. ചില യാത്രക്കാര്‍ക്ക് ഇത്തരത്തിലുള്ള നിയമങ്ങള്‍ അറിയാത്തതിനാല്‍ യാത്ര തടസപ്പെടാന്‍ സാധ്യതയുണ്ടെന്നും യുകെ യാത്രാ ഉപദേഷ്ടാവ് സാറ റസ്സല്‍ പറയുന്നു.

 
Other News in this category

 
 




 
Close Window