യുഎസുമായുള്ള വ്യാപാരത്തര്‍ക്കവും ഇറാന്‍-യുഎസ് യുദ്ധവും പ്രതികൂലമായി വീശിയിട്ടും ചൈനയുടെ സമ്പദ്വ്യവസ്ഥ പ്രതീക്ഷകളെ മറികടന്നു.
2026 ജനുവരി-മാര്‍ച്ച് ഒന്നാം പാദത്തില്‍ ചൈന 5% ജിഡിപി വളര്‍ച്ച രേഖപ്പെടുത്തിയതായി നാഷനല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ബ്യൂറോ അറിയിച്ചു. മുന്‍പാദത്തിലെ 4.5% വളര്‍ച്ചയെ അപേക്ഷിച്ച് ഉയര്‍ച്ചയാണ് ഇത്. നിരീക്ഷകര്‍ പ്രവചിച്ച 4.8% വളര്‍ച്ചാ നിരക്കിനെയും മറികടക്കാനായി.
എന്നിരുന്നാലും, ഹോര്‍മുസ് പ്രതിസന്ധിയും ഇറാന്‍-യുഎസ് യുദ്ധവും ബാധിക്കുമെന്നതിനാല്‍ 2026ലെ ആകെ വളര്‍ച്ചാ പ്രതീക്ഷ 4.5-5% ആയി ചൈന കുറച്ചിട്ടുണ്ട്. 1990ന് ശേഷമുള്ള ഏറ്റവും താഴ്ന്ന വളര്‍ച്ചാ അനുമാനമാണിത്.
സ്ഥിര ആസ്തി നിക്ഷേപം: 1.7% വളര്‍ച്ച (പ്രവചനം 1.9%)
റിയല്‍ എസ്റ്റേറ്റ് മേഖല: നിക്ഷേപ ഇടിവ് 11.2% (മുന്‍വര്‍ഷം 9.9%)
ചില്ലറ വില്‍പന: 1.7% വളര്‍ച്ച (പ്രവചനം 2.3%)
വ്യാവസായിക ഉല്‍പാദനം: മാര്‍ച്ചില്‍ 5.7% (പ്രവചനം 5.5%)
കയറ്റുമതി: ജനുവരി-മാര്‍ച്ചില്‍ 14.7% വളര്‍ച്ച; മാര്‍ച്ചില്‍ 2.5% ആയി കുറഞ്ഞു
യുകെ
യുകെയുടെ സമ്പദ്വ്യവസ്ഥയ്ക്കും ചെറിയ ആശ്വാസം. ഫെബ്രുവരിയില്‍ ജിഡിപി 0.5% വളര്‍ന്നുവെന്ന് ഓഫിസ് ഫോര്‍ നാഷനല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. നിരീക്ഷകര്‍ പ്രവചിച്ച 0.1% വളര്‍ച്ചയെ മറികടന്ന നേട്ടമാണിത്.
സേവന, ഉല്‍പാദന മേഖലകള്‍: 0.5% വീതം വളര്‍ച്ച
നിര്‍മാണ മേഖല: 1% വളര്‍ച്ച
ജനുവരി വളര്‍ച്ച: 1%
2026ല്‍ യുകെ 0.8% മാത്രം വളരുമെന്നാണ് ഐഎംഎഫിന്റെ വിലയിരുത്തല്‍. മുന്‍ പ്രവചനമായ 1.3%യില്‍ നിന്ന് വെട്ടിക്കുറച്ചതാണ്. ആഗോള ഊര്‍ജ വിതരണ ശൃംഖലയിലെ പ്രതിസന്ധിയും ഇന്ധന വിലക്കയറ്റവും പ്രധാന തിരിച്ചടികളായി.
പണപ്പെരുപ്പം: ഫെബ്രുവരിയിലെ 3%ല്‍ നിന്ന് മാര്‍ച്ചില്‍ 3.3% ആയി ഉയര്‍ന്നു.