Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
UK Special
  Add your Comment comment
ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് CMAയുടെ കര്‍ശന നടപടി
reporter

ലണ്ടന്‍: ഓണ്‍ലൈന്‍ ബുക്കിംഗില്‍ വെളിപ്പെടുത്താതെ ഫീസ് ഈടാക്കിയ കേസില്‍ ഡ്രൈവിംഗ് സ്‌കൂളുകളായ എഎ (AA)യും ബിഎസ്എം (BSM)യും ഉപഭോക്താക്കള്‍ക്ക് പണം തിരികെ നല്‍കണമെന്ന് കോമ്പറ്റിഷന്‍ ആന്‍ഡ് മാര്‍ക്കറ്റ്‌സ് അതോറിറ്റി (CMA) നിര്‍ദേശിച്ചു. ഏകദേശം 80,000 ലേണര്‍ ഡ്രൈവര്‍മാര്‍ക്ക് ആകെ 760,000 പൗണ്ട് ഇവര്‍ തിരിച്ചടയ്‌ക്കേണ്ടിവരും. 2019 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ നടത്തിയ ഓണ്‍ലൈന്‍ ബുക്കിംഗുകളില്‍ പാഠങ്ങളുടെ പ്രാരംഭ വിലയില്‍ നിര്‍ബന്ധമായ ബുക്കിംഗ് ഫീസ് ഉള്‍പ്പെടുത്തിയിരുന്നില്ലെന്ന് കണ്ടെത്തി. ഉപഭോക്താക്കള്‍ ക്ലാസുകള്‍ തെരഞ്ഞെടുത്ത് വ്യക്തിഗത വിവരങ്ങള്‍ നല്‍കിയ അവസാന ഘട്ടത്തിലാണ് 3 പൗണ്ട് ഫീസ് ചേര്‍ത്തിരുന്നത്. 'ഡ്രിപ്പ് പ്രൈസിംഗ്' എന്നറിയപ്പെടുന്ന ഈ രീതി നിയമവിരുദ്ധമാണെന്നും കുറഞ്ഞ വില കാണിച്ച് ഉപഭോക്താക്കളെ ആകര്‍ഷിച്ച് പിന്നീട് ചെലവ് കൂട്ടുന്നതിലൂടെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും CMA വ്യക്തമാക്കി.

ഓട്ടോമൊബൈല്‍ അസോസിയേഷന്‍ ഡെവലപ്‌മെന്റ്‌സിന് ഉപഭോക്തൃനിയമം ലംഘിച്ചതിന് 4.2 മില്യണ്‍ പൗണ്ട് പിഴയും ചുമത്തിയിട്ടുണ്ട്. പണം നഷ്ടപ്പെട്ട ഉപഭോക്താക്കള്‍ക്ക് അവര്‍ നല്‍കിയ ബുക്കിംഗ് ഫീസ് പൂര്‍ണ്ണമായി തിരികെ ലഭിക്കും; ഇതിനായി പ്രത്യേകം അപേക്ഷിക്കേണ്ടതില്ല, എഎയും ബിഎസ്എയും നേരിട്ട് ബന്ധപ്പെട്ട് തുക നല്‍കും. അന്വേഷണ ഫലത്തില്‍ നിരാശയുണ്ടെങ്കിലും CMAയോട് പൂര്‍ണ്ണ സഹകരണം നല്‍കിയതായും സ്ഥാപനങ്ങള്‍ അറിയിച്ചു. ഓണ്‍ലൈന്‍ ബുക്കിംഗിന്റെ തുടക്കത്തില്‍ തന്നെ ഫീസ് വ്യക്തമാക്കുന്ന വിധത്തില്‍ വെബ്‌സൈറ്റ് പുതുക്കിയതായും അവര്‍ വ്യക്തമാക്കി. ഓണ്‍ലൈന്‍ പ്രൈസിംഗുമായി ബന്ധപ്പെട്ട് മറ്റു എട്ട് സ്ഥാപനങ്ങളും CMAയുടെ നിരീക്ഷണത്തിലാണ്.

 
Other News in this category

 
 




 
Close Window