Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.0081 INR  1 EURO=109.7454 INR
ukmalayalampathram.com
Tue 21st Apr 2026
 
 
UK Special
  Add your Comment comment
തൃപ്പൂണിത്തുറ സ്വദേശിയായ യുവ ഡോക്ടര്‍ യുകെയില്‍ അന്തരിച്ചു: ആനന്ദിന്റെ വേര്‍പാടില്‍ തളര്‍ന്നു വീണ ഭാര്യ ആശുപത്രിയില്‍
Text By: Reporter, ukmalayalampathram
യുകെയില്‍ മലയാളി ഡോക്ടര്‍ അന്തരിച്ചു. ആയുര്‍വേദ ഡോക്ടര്‍ ആനന്ദ് നാരായണനാണു മരിച്ചത്. 33 വയസ്സായിരുന്നു. എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയാണ് ഡോ. ആനന്ദ്. ഭാര്യ - ഹരിത. ഹരിതയും ആയുര്‍വേദ ഡോക്ടറാണ്. തൃപ്പൂണിത്തുറ പാവക്കുളങ്ങര ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കെ ജി നാരായണന്‍ നായരുടേയും ശാന്തകുമാരിയുടേയും മകനാണ് ആനന്ദ്. ഹരിത കൊല്ലം അഞ്ചാലുംമൂട് സ്വദേശിനിയാണ്.
കരള്‍ രോഗമാണ് ആനന്ദിന്റെ മരണകാരണം. ലണ്ടനിലെ കിംഗ്‌സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭര്‍ത്താവിന്റെ വേര്‍പാടിനെ തുടര്‍ന്ന് ലണ്ടന്‍ കിംഗ്സ് ഹോസ്പിറ്റലില്‍ അബോധാവസ്ഥയില്‍ തുടരുകയാണ് ഹരിത. മലയാളി നഴ്സുമാരാണ് ഹരിതയ്ക്കൊപ്പം ഉള്ളത്.
 
Other News in this category

 
 




 
Close Window