യുകെയില്‍ ചെറുവിമാനങ്ങള്‍ കൂട്ടിയിടിയില്‍ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്. യുകെയിലെ മില്‍ട്ടണ്‍ കെയ്നിനടുത്തുള്ള ക്രാന്‍ഫീല്‍ഡ് എയര്‍പോര്‍ട്ടിലാണ് സംഭവം. ഡയമണ്ട് ഡിഎ 42 ട്വിന്‍ സ്റ്റാര്‍ എന്ന ഇരട്ട എഞ്ചിന്‍ വിമാനത്തിലെ പൈലറ്റ് ലാന്‍ഡിങ് പരിശീലിക്കുമ്പോഴാണ് സംഭവമുണ്ടായത്. ലാന്‍ഡിങ്ങിനായി വിമാനം താഴ്ത്തുന്നതിനിടെയാണ് മറ്റൊരു ഡെല്‍റ്റ ജെറ്റ് മൈക്രോലൈറ്റ് വിമാനം പൈലറ്റ് കണ്ടത്. ഡയമണ്ട് ഡിഎ വിമാനത്തില്‍ നിന്ന് 100 അടി മാത്രം താഴെയായിരുന്നു ഡെല്‍റ്റ ജെറ്റ് വിമാനം.
ജൂണ്‍ 21ന് നടന്ന സംഭവം യുകെ എയര്‍ പ്രോക്സ് ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് പുറംലോകമറിയുന്നത്.പൈലറ്റുമാരുടെ സമയോചിത ഇടപെടലിനെത്തുടര്‍ന്ന് കൂട്ടിയിടി ഒഴിവാകുകയായിരുന്നു.കൂട്ടിയിടി ഒഴിവാക്കുന്നതിന്റെ ഉത്തരവാദിത്തം രണ്ട് പൈലറ്റുമാരും പങ്കിട്ടെങ്കിലും, ഡെല്‍റ്റാജെറ്റിന്റെ പൈലറ്റിന് എയര്‍ ട്രാഫിക് കണ്‍ട്രോളിന് മുന്നറിയിപ്പ് നല്‍കാമായിരുന്നുവെന്ന് റിപ്പോര്‍ട്ട് നിഗമനം ചെയ്തിട്ടുണ്ട്.അതേസമയം അന്വേഷണത്തിന്റെ അറിയിപ്പ് ലഭിക്കുന്നതുവരെ ഈ വിവരത്തെപ്പറ്റി അറിയില്ലായിരുന്നുവെന്ന് ഡെല്‍റ്റജെറ്റിന്റെ പൈലറ്റ് പറഞ്ഞു.ഡെല്‍റ്റാജെറ്റ് പൈലറ്റ് ഇളം നിറത്തിലുള്ള ടീ ഷര്‍ട്ടാണ് ധരിച്ചിരിക്കുന്നതെന്ന് വ്യക്തമായി കാണാന്‍ കഴിയുന്നത്ര അടുത്തായിരുന്നു ഇരുവിമാനങ്ങള്‍ എന്നാണ് വിവരം.