Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.0081 INR  1 EURO=109.7454 INR
ukmalayalampathram.com
Tue 21st Apr 2026
 
 
UK Special
  Add your Comment comment
യുകെ മലയാളികള്‍ക്കു സുപരിചിതനായ ഷെഫ് മുഹമ്മദ് ഇബ്രാഹിം അന്തരിച്ചു
Text By: Reporter, ukmalayalampathram
യുകെയില്‍ താമസമാക്കിയ മലയാളിയും പ്രശസ്ത ഷെഫുമായ മുഹമ്മദ് ഇബ്രാഹിം അന്തരിച്ചു. കണ്ണൂര്‍ വളപട്ടണം സ്വദേശിയാണ്. ഈസ്റ്റ്ഹാമിലെ 'തട്ടുകട' എന്ന മലയാളി റെസ്റ്റോറന്റിനെ ലണ്ടന്‍ മലയാളികളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റിയ പാചകവിദഗ്ധനാണ് മുഹമ്മദ് ഇബ്രാഹിം. മുംബൈയില്‍ ജനിച്ചുവളര്‍ന്നയാളാണ് ഇബ്രാഹിം. ഏറെക്കാലം ദുബായിയില്‍ ജോലി ചെയ്ത ശേഷമാണ് യുകെയില്‍ എത്തിയത്. കോവിഡ് ലോക്ഡൗണ്‍ പ്രതിസന്ധിയില്‍ സൗജന്യ ഭക്ഷണം വിതരണം ചെയ്യുന്നതില്‍ മുന്‍കയ്യെടുത്ത മനുഷ്യസ്‌നേഹിയാണ് ഇന്നു വിട പറഞ്ഞത്.
 
Other News in this category

 
 




 
Close Window