സ്റ്റുഡന്റ് വിസയില്‍ അമേരിക്കയിലെത്തിയ ഇന്ത്യക്കാരന്‍ ബദര്‍ ഖാന്‍ സൂരിയെ ഇമിഗ്രേഷന്‍ അധികൃതര്‍ അറസ്റ്റ് ചെയ്തു.
ഹമാസുമായി ബന്ധമുണ്ടെന്നാണ് ആരോപണം. അമേരിക്കയിലെ ജോര്‍ജ്ജ്ടൗണ്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷക വിദ്യാര്‍ഥിയാണ് ഇയാള്‍. പോസ്റ്റ് ഡോക്ടറല്‍ ഫെലോയാണ് ബദര്‍ എന്ന് സര്‍വകലാശാല അറിയിച്ചു. ഇറാഖിലും അഫ്ഗാനിസ്ഥാനിലും സമാധാനം കെട്ടിപ്പടുക്കുന്നത് സംബന്ധിച്ച വിഷയത്തിലാണ് അദ്ദേഹം ഗവേഷണം നടത്തുന്നതെന്ന് ജോര്‍ജ്ജ്ടൗണ്‍ സര്‍വകലാശാല വക്താവ് പ്രസ്താവനയില്‍ അറിയിച്ചു. ബദര്‍ ഖാന്‍ സൂരിക്ക് അറിയപ്പെടുന്ന അല്ലെങ്കില്‍ തീവ്രവാദിയെന്ന് സംശയിക്കപ്പെടുന്ന ഒരാളുമായി അടുത്ത ബന്ധമുണ്ടെന്ന് പറയപ്പെടുന്നതായി ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് അസിസ്റ്റന്റ് സെക്രട്ടറി ട്രീസിയ മക്ലാഫിന്‍ പറഞ്ഞു. |