ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചതിനെ തുടര്‍ന്ന് രണ്ട് വര്‍ഷമായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആശിഷ് തങ്കച്ചന്‍(35) അന്തരിച്ചു. യുകെയിലെ ക്നാനായ സമൂഹത്തിലെ ആദ്യകാല കുടിയേറ്റക്കാരായ തയ്യില്‍ തങ്കച്ചന്റെയും ബെസ്സിയുടെയും മകനാണ്. ഭാര്യ -മെറിന്‍ (റെഡ്ഡിങ്ങില്‍ അക്കൗണ്ടിംഗ് ജോലി). മകന്‍- ജൈഡന്‍, സഹോദരി ആഷ്ലി അയര്‍ലണ്ടില്‍ ഭര്‍ത്താവിനൊപ്പം താമസിക്കുന്നു. കായികരംഗത്തും മികവ് തെളിയിച്ച ആശിഷ് വടംവലി, ഷട്ടില്‍ ടൂര്‍ണമെന്റ്, ക്രിക്കറ്റ് മത്സരം എന്തും ആകട്ടെ യു ക്കെ യില്‍ എവിടെ ആയിരുന്നാലും കുട്ടുകാരോടെ ഒപ്പം ഓടി എത്തി മത്സരിക്കുകയുമ ഒരുപാട് വേദി കളില്‍ വിജയം കൈവരിക്കുകയും ചെയ്തിട്ടുണ്ട്.
ജൂലി ജോണ്‍
യുകെയിലെ ന്യൂപോര്‍ട്ടില്‍ താമസിച്ചിരുന്ന നഴ്‌സ് ജൂലി ജോണ്‍ അന്തരിച്ചു:
യുകെയിലെ ന്യൂപോര്‍ട്ടില്‍ താമസിക്കുന്ന മലയാളി നഴ്സ് ജൂലി ജോണ്‍ (48) അന്തരിച്ചു. കാന്‍സര്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോട്ടയത്തെ വീട്ടിലെത്തി ചികിത്സ തുടരുന്നതിനിടെയാണ് അന്ത്യം. കോട്ടയം കൊണ്ടൂര്‍ വടക്കേല്‍ വീട്ടില്‍ കുടുംബാംഗമാണ് ജൂലി.
ഭര്‍ത്താവ് - സന്തോഷ് കുമാര്‍. മക്കള്‍ - ആല്‍വിന്‍ എം സന്തോഷ്, ജെസ്വിന്‍ എം സന്തോഷ്. വടക്കേല്‍ എന്‍ കെ ജോണിന്റെയും ഗ്രേസി ജോണിന്റെയും മകളാണ് ജൂലി. സഹോദരങ്ങള്‍: ജോസി ജോണ്‍, ജൂബി ബിനോയ്, ജോമോന്‍ ജോണ്‍. |