കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ തീവ്രവാദികള്‍ക്ക് എതിരേ പാക്കിസ്ഥാനിലെ ഇന്ത്യന്‍ സേന നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന് ആദരസൂചകമായി ഉത്തര്‍പ്രദേശില്‍ 17 നവജാത പെണ്‍ മക്കള്‍ക്ക് സിന്ദൂര്‍ എന്ന പേര് നല്‍കി കുടുംബാംഗങ്ങള്‍. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ തിരിച്ചടിയായി പാകിസ്താനെതിരെ ഇന്ത്യന്‍ സൈന്യം നടപ്പാക്കിയ ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇത്. ഉത്തര്‍പ്രദേശിലെ കുഷിനഗര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മെയ്10 നും 11 നുമിടയില്‍ ജനിച്ച 17 പെണ്‍കുട്ടികള്‍ക്ക് സിന്ദൂര്‍ എന്നാണ് പേരിട്ടത്. ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയുന്നത്.
മെയ് 10,11 തിയതികളില്‍ ജനിച്ച 17 കുഞ്ഞുങ്ങള്‍ക്കാണ് സിന്ദൂര്‍ എന്ന പേര് നല്‍ക്കിയതെന്ന് ഡോ.ആര്‍.കെ ഷാഹി മാധ്യമങ്ങളോട് പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിരവധി സ്ത്രീകള്‍ക്ക് അവരുടെ ഭര്‍ത്താകന്‍മാരെ നഷ്ടമായി. അതിന് തിരിച്ചടിയായാണ് ഇന്ത്യന്‍ സൈന്യം ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പാക്കിയത്. ഇപ്പോള്‍ സിന്ദൂര്‍ വെറുമൊരു വാക്കല്ല വികാരമാണെന്നും അതുകൊണ്ട് തങ്ങളുടെ കുഞ്ഞിന് സിന്ദൂര്‍ എന്ന പേര് നല്‍കുന്നു എന്നും അമ്മമാരില്‍ ഒരാളായ അര്‍ച്ചന ഷാഹി പറഞ്ഞു. |