| 
                       ഇടുക്കിയില്‍ തോരാതെ മഴ. ഇടുക്കി ജില്ലയില്‍ ദുരിതാശ്വാസക്യാമ്പ് സജ്ജീകരിച്ചു കഴിഞ്ഞു. 
ജില്ലയില്‍ ഇന്നും നാളെയും റെഡ് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ പൊന്മുടി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തി. വിവിധ ഇടങ്ങളില്‍ മരം ഒടിഞ്ഞുവീണും, മണ്ണിടിഞ്ഞും വ്യാപക നാശനഷ്ടവും ഉണ്ടായിട്ടുണ്ട്. 
മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്ന പ്രദേശങ്ങളിലെ ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ, ബന്ധു വീടുകളിലേക്കോ മാറി താമസിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതിനായി  
പുഴകളിലെയും നദികളിലെയും ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ജലാശയങ്ങളില്‍ കുളിക്കുന്നതും മറ്റു പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നതും ശ്രദ്ധിക്കണമെന്ന് നിര്‍ദേശമുണ്ട്. മത്സ്യത്തൊഴിലാളികള്‍ മുന്നറിയിപ്പ് ഉള്ള സമയങ്ങളില്‍ കടലില്‍ പോകരുത്. മറ്റു പാരിസ്ഥിതിക ലോല പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ ബന്ധുവീടുകളിലേക്കോ ക്യാമ്പുകളിലേക്കോ മാറി താമസിക്കാന്‍ തയ്യറാകണം.   |