|
തദ്ദേശതിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ എല്ലാ മുസ്ലിം വീടുകളിലും സന്ദര്‍ശനം നടത്താന്‍ ബിജെ.പി. പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. അബ്ദുള്‍ സലാമിന്റെ നേതൃത്വത്തില്‍ ഒരു മുസ്ലീം ഔട്ട് റീച്ച് ആരംഭിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ന്യൂനപക്ഷങ്ങളെ ചേര്‍ത്തുനിര്‍ത്തുകയാണ് ലക്ഷ്യമെന്നും വോട്ടുപിടിക്കാന്‍ വേണ്ടിയല്ല ഇതെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. എല്ലാ മുസ്ലിം വീടുകളിലും സന്ദര്‍ശനം നടത്തും. ബിജെപി സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്ന വികസിത കേരള സന്ദേശം എല്ലായിടത്തും നല്‍കും. സിപിഎമ്മും കോണ്‍ഗ്രസും ന്യൂനപക്ഷങ്ങളില്‍ വിഷം കുത്തിവയ്ക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
നേരത്തെ ക്രൈസ്തവ ഭവനങ്ങള്‍ സന്ദര്‍ശിക്കുന്ന പരിപാടി ബിജെപി സംഘടിപ്പിച്ചിരുന്നു. ഇതിനുശേഷം ക്രൈസ്തവ സമുദായവുമായുള്ള ബന്ധം മെച്ചപ്പെട്ടുവെന്ന് ബിജെപി വിലയിരുത്തുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും വോട്ടുനില ഉയര്‍ത്താന്‍ ബിജെപിയെ ക്രൈസ്തവ ബന്ധം സഹായിച്ചിട്ടുണ്ടെന്നും പാര്‍ട്ടി കേന്ദ്രങ്ങള്‍ തന്നെ സമ്മതിക്കുന്നു. തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയത്തിനും ക്രൈസ്തവവോട്ടുകള്‍ ചെറുതല്ലാത്ത സഹായമാണ് ചെയ്തത്. |