|
ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന വാക്കിനെ തുടര്‍ന്നാണ് അന്വേഷണം നടന്നതെന്ന് ദിലീപ്. ചില മാധ്യമങ്ങളെ കൂട്ട് പിടിച്ച് പൊലീസ് കുപ്രചാരണം നടത്തിയെന്നും ദിലീപ് ആരോപിച്ചു. മുഖ്യപ്രതിയെ കൂട്ടുപിടിച്ച് പൊലീസ് കള്ളക്കഥയുണ്ടാക്കിയെന്നും ദിലീപ് വ്യക്തമാക്കി. പൊലീസിന്റെ കള്ളക്കഥ തകര്‍ന്നെന്നു വ്യക്തമാക്കിയ ദിലീപ് ശരിക്കും ഗൂഢാലോചന നടന്നത് തനിക്കെതിരെയാണെന്നും ദിലീപ് ആരോപിച്ചു. ഒപ്പം നിന്നവര്‍ക്ക് നന്ദി.
തന്റെ ജീവിതം, കരിയര്‍ അങ്ങനെയെല്ലാം തകര്‍ത്തെന്നും തന്നെ പിന്തുണച്ചവര്‍ക്കും തനിക്കുവേണ്ടി കോടതിമുറിക്കുള്ളില്‍ വാദിച്ച അഭിഭാഷകര്‍ക്കും നന്ദി അറിയിക്കുന്നതായും ദിലീപ് പറഞ്ഞു. നമ്പി നാരായണന് ശേഷം ഏറ്റവും വേട്ടയാടല്‍ നേരിട്ടത്ത് ദിലീപിനെന്ന് ദിലീപ് ഫാന്‍സ് അസോസിയേഷന്‍. സത്യം ജയിച്ചു എന്ന് ആരാധാകര്‍ വ്യക്തമാക്കി. |