Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
 
 
Teens Corner
  Add your Comment comment
ഓസ്‌ട്രേലിയയിലെ ബീച്ചില്‍ 16 പേരെ കൊലപ്പെടുത്തിയത് അച്ഛനും മകനും: ആക്രമണം ജൂതരുടെ ആഘോഷത്തിനു നേരേ; അക്രമികള്‍ എത്തിയത് ഐഎസ് പതാകയുള്ള വാഹനത്തില്‍
Text By: UK Malayalam Pathram
ഓസ്ട്രേലിയയിലെ പ്രശസ്തമായ ബോണ്ടി ബീച്ചില്‍ ജൂതവിശ്വാസവുമായി ബന്ധപ്പെട്ട ഹനൂകാ ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയ 16 പേരെ വെടിവെച്ച് കൊന്നത് അച്ഛനും, മകനുമെന്ന് സ്ഥിരീകരിച്ചു പോലീസ്. ഓസ്ട്രേലിയയിലെ പ്രമുഖ ബീച്ചില്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയ കുടുംബങ്ങള്‍ക്ക് നേരെയാണ് 24-കാരന്‍ നവീദ് അക്രമമും, പിതാവ് 50-കാരന്‍ സാജിദ് അക്രമമും നിഷ്‌കരുണം വെടിവെച്ചത്. സാജിദിനെ പോലീസ് വെടിവെച്ച് കൊന്നു. അതേസമയം നവീദിന് വെടിയേറ്റെങ്കിലും ആശുപത്രിയില്‍ ചികിത്സയിലാണ്.

പിതാവിനെ വെടിവെച്ച് വീഴ്ത്തിയപ്പോഴും വെടിവെപ്പ് തുടരുന്ന നവീദിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇടയ്ക്ക് തോക്കില്‍ തിര നിറയ്ക്കാന്‍ നിര്‍ത്തിയ ശേഷം വീണ്ടും പ്രദേശവാസികള്‍ക്കും, ഹോളിഡേ ആഘോഷിക്കാന്‍ എത്തിയവര്‍ക്കും, കുടുംബങ്ങള്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനിടെ സാധാരണ ജനങ്ങളാണ് ഇവരെ പ്രതിരോധിക്കാനായി രംഗത്തെത്തിയത്.

ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ പതാക ചുറ്റിയ വാഹനത്തിലാണ് അക്രമികള്‍ സ്ഥലത്തെത്തിയതെന്ന് പോലീസ് വെളിപ്പെടുത്തി. കാറില്‍ നിന്നിറങ്ങിയ ഇവര്‍ 10 മിനിറ്റോളം ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. താന്‍ ഫിഷിംഗിന് പോകുകയാണെന്ന് അമ്മയോട് പറഞ്ഞ ശേഷമാണ് 24-കാരനായ നവീദ് അക്രം ഞെട്ടിക്കുന്ന അക്രമം അഴിച്ചുവിട്ടത്.

10 വയസ്സ് മുതല്‍ 87 വയസ്സ് വരെ പ്രായത്തിലുള്ളവര്‍ മരണപ്പെട്ടു. ജൂതവിശ്വാസത്തിന്റെ ഭാഗമായുള്ള ഹകൂനാ ആഘോഷിക്കാനെത്തിയ കുടുംബങ്ങളായിരുന്നു ഭീകരരുടെ ലക്ഷ്യം. ആറ് തോക്കുകളുമായാണ് അക്രമികള്‍ സ്ഥലത്തെത്തിയതെന്ന് പോലീസ് വ്യക്തമാക്കി. എന്നാല്‍ ഇവയെല്ലാം നിയമപരമായി ലൈസന്‍സോടെ സ്വന്തമാക്കിയവയാണെന്ന് എന്‍എസ്ഡബ്യു പോലീസ് കമ്മീഷണര്‍ മാല്‍ ലാന്‍യോണ്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window