Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
 
 
Teens Corner
  Add your Comment comment
ഇളയ മകന്‍ ധ്യാനിന്റെ പിറന്നാള്‍ ദിനത്തിലാണ് ശ്രീനിവാസന്‍ യാത്രയാകുന്നത്: അച്ഛന്റെ വര്‍ത്തമാനങ്ങള്‍ എപ്പോഴും പറയാറുള്ള ധ്യാന്‍ തേങ്ങല്‍ അടക്കിപ്പിടിച്ച് ശ്രീനിവാസന്റെയരികില്‍
Text By: UK Malayalam Pathram
ധ്യാന്‍ ശ്രീനിവാസിന്റെ 37-ാം ജന്മദിനത്തില്‍ തീരാനോവായി പിതാവ് ശ്രീനിവാസന്റെ അപ്രതീക്ഷിത വിയോഗം. അച്ഛന്റെ അപ്രതീക്ഷിത മരണവാര്‍ത്തയില്‍ തകര്‍ന്നാണ് കോഴിക്കോട്ടെ സിനിമ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നും ധ്യാന്‍ കൊച്ചിയിലെത്തിയത്. അച്ഛന്റെ ഭൗതികദേഹത്തിന് അരികിലിരുന്ന് വിങ്ങിപ്പൊട്ടുന്ന ധ്യാനിന്റെ ദൃശ്യങ്ങള്‍ മലയാളികള്‍ക്ക് നൊമ്പരമായി. നേരത്ത ധ്യാന്‍ അച്ഛനെ കുറിച്ച്
ഓണ്‍ലൈന്‍ അഭിമുഖങ്ങളില്‍ പറയുന്ന ഓരോ കാര്യങ്ങളും സമൂ?ഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
അച്ഛനുമായുള്ള ബന്ധത്തെ കുറിച്ചും ധ്യാന്‍ നിരവധി അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ധ്യാനിനോട് പുറമെ സ്‌നേഹം അധികം പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും, അവസാന നാളുകളില്‍ അദ്ദേഹം ധ്യാനിനോട് കൂടുതല്‍ ചേര്‍ന്നു നിന്നു.
ഇന്ന് രാവിലെ രാവിലെ 8.30-ഓടെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അതുല്യ നടന്റെ അന്ത്യം. വിവിധ രോഗങ്ങളെത്തുടര്‍ന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു.
സിനിമ-രാഷ്ട്രീയ-സാമൂഹിക മേഖലയിലെ പ്രമുഖര്‍ കൊച്ചിയിലെ വസതിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി പി. രാജീവ്, സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി എസ്. സതീഷ് തുടങ്ങിയവര്‍ നേരിട്ടെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. നടന്‍ മമ്മൂട്ടി ഭാര്യ സുല്‍ഫത്തിനൊപ്പം വസതിയിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു
 
Other News in this category

 
 




 
Close Window