Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.0012 INR  1 EURO=107.3077 INR
ukmalayalampathram.com
Fri 03rd Apr 2026
 
 
Teens Corner
  Add your Comment comment
ക്രിസ്മസ് ദിനത്തിന്റെ പ്രാധാന്യം തകര്‍ത്തു കളയാന്‍ അനേകര്‍ ശ്രമിക്കുന്നു: വെറുപ്പ് ഉണ്ടാക്കുന്നവരോട് എന്താണ് പറയേണ്ടത് - ക്ലിമീസ് കത്തോലിക്ക ബാവ
Text By: UK Malayalam Pathram
ക്രിസ്മസ് കരോള്‍ സംഘങ്ങളെ മര്‍ദ്ദിക്കുന്ന പ്രതികൂല സാഹചര്യങ്ങള്‍ ദേശത്ത് വര്‍ധിച്ച് വരുന്നുവെന്ന് ക്ലിമീസ് കത്തോലിക്ക ബാവ. രാജ്യത്തെമ്പാടും ഇത്തരം ആക്രമണം ഉണ്ടാകുന്നു. ഇങ്ങനെ വെറുപ്പ് ഉണ്ടാക്കുന്നവരോട് എന്താണ് പറയേണ്ടത്.

യേശുവിന്റെ നാമം ഭൂമിയില്‍ നിന്ന് എടുത്തുമാറ്റാന്‍ ദൈവത്തിനല്ലാതെ മറ്റാര്‍ക്കും കഴിയില്ല. ജീവനെടുക്കാനും മര്‍ദ്ദിക്കാനും ഭയപ്പെടുത്താനും കഴിയും. ചേര്‍ത്തുനിര്‍ത്താനും ധൈര്യപ്പെടുത്താനും നമുക്ക് കഴിയണം. ഭരണാധികാരികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാമെന്നും ദൈവഭയത്തോടും നന്മയോടും കൂടി ജനങ്ങളെ നയിക്കാന്‍ കഴിയേണമേ എന്നും പ്രാര്‍ത്ഥിക്കാമെന്നും ക്ലീമിസ് കത്തോലിക്കാ ബാവ പറഞ്ഞു.

അവരുടെ ഹൃദയത്തില്‍ വെളിച്ചം കൊടുക്കണം. രക്ഷയുടെ നാമം എടുത്തു കളയാന്‍ മനുഷ്യര്‍ക്ക് ആകില്ല. ജീവനെടുക്കാനും മര്‍ദ്ദിക്കാനും ഭയപ്പെടുത്താനുമെ ഇവര്‍ക്കാവൂ. ഭരണാധികാരികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാമെന്നും ക്ലിമീസ് കത്തോലിക്ക ബാവ പറഞ്ഞു.

ദൈവഭയത്തോടും നന്മയോടു കൂടി ജനങ്ങളെ നയിക്കാന്‍ കഴിയേണമേ എന്ന് പ്രാര്‍ത്ഥിക്കാം. ക്രിസ്മസ് ദിനത്തിന്റെ പ്രാധാന്യവും തകര്‍ത്തു കളയാന്‍ അനേകര്‍ ശ്രമിക്കുന്നു. അതിന്റെ പൊലിമ കളയാന്‍ മറ്റ് ആഘോഷങ്ങള്‍ പ്രഖ്യാപിക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.
 
Other News in this category

 
 




 
Close Window