|
പോക്‌സോ കേസില്‍ മദ്രസ അധ്യാപകന് 14 വര്‍ഷം കഠിന തടവ്. കിദൂര്‍ സ്വദേശി അബ്ദുള്‍ ഹമീദിനെ(46)യാണ് ഹോസ്ദുര്‍ഗ് പോക്‌സോ കോടതി ശിക്ഷിച്ചത്. 12കാരിയെ മദ്രസയില്‍ വെച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്.
2023 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം. നവംബര്‍ മാസം ആദ്യം മുതല്‍ പല ദിവസങ്ങളില്‍ മദ്രസ ക്ലാസ്സ് മുറിയില്‍ വെച്ച് ക്ലാസ്സ് എടുക്കുന്നതിനിടെ അധ്യാപകനായ പ്രതി ഗൗരവതരമായ ലൈംഗിക അതിക്രമം നടത്തി എന്നാണ് കേസ്.
കുമ്പള പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ സബ്ബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന അനീഷ് വി കെ ആണ്. പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുര്‍ഗ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ ഗംഗാധരന്‍ എ ഹാജരായി. |