|
തിരുവനന്തപുരം മേയര്‍ വി.വി. രാജേഷിന് നരേന്ദ്ര മോദിയുടെ അഭിനന്ദനം. ബിജെപിയുടെ വിജയത്തെ അഭിനന്ദിച്ചു കൊണ്ടുളള കത്താണ് മോദിയുടെ സമ്മാനമായി പുതുവര്‍ഷപ്പുലരിയില്‍ മേയറെ തേടിയെത്തിയത്. 'ബഹുമാനപ്പെട്ട നമ്മുടെ പ്രധാനമന്ത്രി നരേന്ദമോഡിജിയുടെ പുതുവത്സരസമ്മാനം. മോദിജിയുടെ ഈ സഹായ വാഗ്ദാനം ലഭിച്ചതിലൂടെ കേരളത്തിന്റെ വികസന മുന്നേറ്റത്തിന് വലിയ പ്രതീക്ഷയാണ് കൈവന്നിട്ടുള്ളത്. കഴിഞ്ഞ നീണ്ട നാളുകളായുള്ള കേരളത്തിലെ ബി ജെ പി പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തിന് നമ്മുടെ പ്രധാനമന്ത്രി തിരിച്ചു നല്കുന്ന സ്‌നേഹവും കരുതലും ഈ സംസ്ഥാനത്തിനുള്ള അംഗീകാരം കൂടിയാണ്. എക്കാലത്തും കേരളം ബഹു:പ്രധാന മന്ത്രിയോടും കേന്ദ്രസര്‍ക്കാരിനോടും, കേന്ദ്ര ബി ജെ പി യോടുമുള്ള നന്ദിയും, കടപ്പാടും സ്‌നേഹവും ഹൃദയത്തില്‍ സൂക്ഷിക്കും,' എന്ന വാക്കുകളോടെയാണ് മേയര്‍ ഈ കത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. |