|
തിരുവനന്തപുരം കണിയാപുരത്ത് MDMAയും ഹൈബ്രിഡ് കഞ്ചാവുമായി (hybrid cannabis) ഡോക്ടറും മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയും ഉള്‍പ്പെടെ ഏഴു പേര്‍ പിടിയില്‍. ഇവരില്‍ നിന്നും നാല് ഗ്രാം MDMAയും ഒരു ഗ്രാം കഞ്ചാവും 100 ഗ്രാം സാധാരണ കഞ്ചാവും പിടിച്ചെടുത്തു. വാടകവീട്ടില്‍ നിന്നും പിടികൂടിയ പ്രതികളെ കഠിനംകുളം പൊലീസിന് കൈമാറി.
കിഴക്കേകോട്ട അട്ടക്കുളങ്ങര സ്വദേശി ഡോ. വിഗ്നേഷ് ദത്തന്‍ (34) ബിഡിഎസ് വിദ്യാര്‍ഥിനിയായ കൊട്ടാരക്കര സ്വദേശിനി ഹലീന (27) നെടുമങ്ങാട് മണ്ണൂര്‍ക്കോണം സ്വദേശി അസിം (29) കൊല്ലം ആയൂര്‍ സ്വദേശി അവിനാഷ് (29) തൊളിക്കോട് സ്വദേശി അജിത്ത് (30) പാലോട് സ്വദേശിനി അന്‍സിയ (37) കൊല്ലം ഇളമാട് സ്വദേശി ഹരീഷ് (29) എന്നിവരാണ് ആറ്റിങ്ങല്‍, നെടുമങ്ങാട് റൂറല്‍ ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്.
ഇവരെ കഴിഞ്ഞ ദിവസം രാത്രി പിടിക്കാന്‍ ശ്രമിച്ചുവെങ്കിലും, പോലീസ് ജീപ്പില്‍ കാറിടിപ്പിച്ച് രക്ഷപെടുകയായിരുന്നു. അവര്‍ വാടകവീട്ടിലുണ്ട് എന്ന് വിവരം ലഭിച്ചതും, പോലീസ് അവിടെ വച്ച് പിടികൂടുകയായിരുന്നു. |