Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.0012 INR  1 EURO=107.3077 INR
ukmalayalampathram.com
Fri 03rd Apr 2026
 
 
Teens Corner
  Add your Comment comment
സേവ് ബോക്‌സ് ബിഡ്ഡിങ് ആപ്പ് തട്ടിപ്പില്‍ നടന്‍ ജയസൂര്യ ഒരുകോടിയോളം രൂപ കൈപ്പറ്റിയിട്ടുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
Text By: UK Malayalam Pathram
മുഖ്യപ്രതി സ്വാദിഖ് റഹീമിന്റെ അക്കൗണ്ടില്‍ നിന്നും ജയസൂര്യയുടെയും ഭാര്യയുടെയും അക്കൗണ്ടുകളില്‍ പണം എത്തിയതയായി കണ്ടെത്തി. ഇത് ബ്രാന്‍ഡ് അംബാസഡറായി പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലം എന്ന് ജയസൂര്യയുടെ ഭാഗത്തു നിന്നും വിശദീകരണം ഉണ്ടായെങ്കിലും, നടന്റെ ബാങ്ക് അക്കൗണ്ടുകളില്‍ വീണ്ടും പരിശോധന നടത്തും. ജയസൂര്യയെ അടുത്തയാഴ്ച വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം.
സേവ് ബോക്‌സ് ആപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായി ജയസൂര്യ പ്രവര്‍ത്തിക്കുക മാത്രമാണോ, അതോ നടനും ആപ്പിന്റെ പ്രൊമോട്ടര്‍മാരും തമ്മില്‍ ഏതെങ്കിലും വിധത്തില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്നും കേന്ദ്ര ഏജന്‍സി പരിശോധിച്ചുവരികയാണ്. അന്വേഷണത്തിന്റെ ഭാഗമായി, ഡിസംബര്‍ 24 ന് ജയസൂര്യയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. 2023 ല്‍ തൃശൂര്‍ ഈസ്റ്റ് പോലീസ് സേവ് ബോക്‌സ് ആപ്പിന്റെ ഉടമയായ സ്വാദിഖ് റഹീമിനെ നിക്ഷേപകരില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ വഞ്ചന നടത്തിയെന്നാരോപിച്ച് അറസ്റ്റ് ചെയ്തതോടെയാണ് കേസ് ആരംഭിക്കുന്നത്. മലയാള ചലച്ചിത്ര മേഖലയിലെ നിരവധി നടന്മാരുമായി റഹീമിന് അടുത്ത ബന്ധമുണ്ടെന്ന് പറയപ്പെടുന്നു.
 
Other News in this category

 
 




 
Close Window