Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.0012 INR  1 EURO=107.3077 INR
ukmalayalampathram.com
Fri 03rd Apr 2026
 
 
Teens Corner
  Add your Comment comment
പുതുവത്സര ആഘോഷത്തിനിടെ തീപിടിത്തം; സ്‌ഫോടനത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 47 ആയി
Text By: UK Malayalam Pathram
പുതുവത്സര ആഘോഷത്തിനിടെ സ്വിറ്റ്സര്‍ലണ്ടിലെ ഒരു ആഡംബര റിസോര്‍ട്ടില്‍ തീപിടിത്തത്തെ തുടര്‍ന്നുണ്ടായ സ്‌ഫോടനത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 47 ആയി. റിസോര്‍ട്ടിന്റെ ബാറിന്റെ ബേസ്മെന്റിലാണ് തീപിടിത്തം ഉണ്ടായത്. 'ഫ്‌ളാഷ്ഓവര്‍' എന്നറിയപ്പെടുന്ന പ്രതിഭാസമാണ് തീപിടിത്തത്തിന് കാരണമായതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
വാലൈസ് കാന്റണിലെ ക്രാന്‍സ്-മൊണ്ടാനയില്‍ സ്ഥിതി ചെയ്യുന്ന ആല്‍പൈന്‍ റിസോര്‍ട്ടിന്റെ ലെ കോണ്‍സ്റ്റലേഷന്‍ ബാറിലാണ് തീപിടിത്തം ഉണ്ടായത്. തീ വേഗത്തില്‍ വ്യാപിക്കുകയായിരുന്നുവെന്നും വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടായതായും പോലീസ് അറിയിച്ചിട്ടുണ്ട്.
സ്ഫോടനത്തിന്റെ കാരണം നിലവില്‍ അന്വേഷിച്ചുവരികയാണെന്ന് വലൈസ് കാന്റണ്‍ അറ്റോര്‍ണി ജനറല്‍ ബിയാട്രിസ് പില്ലൂഡ് പത്രസമ്മേളനത്തില്‍ അറിയിച്ചു. പരിമിതമായ സ്ഥലത്ത് കത്താന്‍ സാധ്യതയുള്ള എല്ലാ വസ്തുക്കളിലേക്കും പെട്ടെന്ന് ഒരുമിച്ച് തീ പടര്‍ന്നാതാണോ സ്ഫോടനത്തിന് കാരണമെന്നതും അന്വോഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ടെന്ന് പില്ലൂഡ് അറിയിച്ചു. ഫ്‌ളാഷ്ഓവര്‍ പ്രതിഭാസം എന്നാണ് ഇതിനെ പറയുന്നത്.
 
Other News in this category

 
 




 
Close Window