Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8543 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Feb 2026
 
 
Teens Corner
  Add your Comment comment
കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം ജനുവരി 14-ാം തീയതി
Text By: UK Malayalam Pathram
ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം ഭക്ത്യാദരപൂര്‍വം ആഘോഷിക്കുന്നു. 2026 ജനുവരി 14-ാം തീയതി ബുധനാഴ്ച യാണ് ആഘോഷം. അയ്യപ്പ ഭക്തര്‍ക്കായി സമ്പൂര്‍ണമായ പൂജാ-ആചാരങ്ങളും സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചിരിക്കുന്നു.രാവിലെ 7.00 മണിക്ക് നട തുറക്കലോടെയാണ് മഹോത്സവ ചടങ്ങുകള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് 7.10 ന് നിര്‍മാല്യ ദര്‍ശനം, 7.30 ന് ഉഷപൂജ,8:00 ന് ഗണപതി ഹോമം, 9.00 ന് ഉച്ചപൂജ എന്നിവ നടക്കും. 9.30 ന് നട അടയ്ക്കും.


വൈകുന്നേരം 5.00 മണിക്ക് വീണ്ടും നട തുറക്കും. 5.30 മുതല്‍ വിശേഷല്‍ അഭിഷേകം, പൂജ, ദീപാരാധന, സഹസ്രനാമാര്‍ച്ചന എന്നിവ നടത്തപ്പെടും. തുടര്‍ന്ന് തത്വമസി ഭജന്‍സ് ഗ്രൂപ്പ് യുകെ യുടെ നേതൃത്വത്തില്‍ ഭജനയും രമ്യ അരുണ്‍ കൃഷ്ണന്‍ അവതരിപ്പിക്കുന്ന ഭരതനാട്യവും ഉണ്ടായിരിക്കും.രാത്രി ചടങ്ങുകളില്‍ 9.00 മണിക്ക് അത്താഴ പൂജ, 9.30 ന് പടി പൂജ, 9.45 ന് ഹരിവരാസനം എന്നിവയും 10.00 മണിക്ക് നട അടയ്ക്കലും നടക്കും.


പൂജകള്‍ക്ക് അഭിജിത്ത്, താഴൂര്‍ മന ഹരിനാരായണന്‍ നമ്പിടിശ്വരര്‍, കര്‍മികത്വം വഹിക്കും വെള്ളിയോട്ട് ഇല്ലം അദ്രിത് വാസുദേവ് സഹ കര്‍മികത്വം വഹിക്കും.

അമ്പലത്തിന്റെ വിലാസം

Kent Ayyappa Temple

1 Northgate,

Rochester, ME1 1LS,

United Kingdom


കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് :

07838 170203, 07985 245890, 07507 766652,

07906 130390, 07973 151975


മകരവിളക്ക് മഹോത്സവത്തില്‍ എല്ലാ അയ്യപ്പഭക്തരെയും കുടുംബസമേതം പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.
 
Other News in this category

 
 




 
Close Window