|
രാഗോത്സവം സീസണ്‍ 2 മാര്‍ച്ച് 21ന് ശനിയാഴ്ച ബേസിംഗ്സ്റ്റോക്കില്‍ നടക്കും. വൈകിട്ട് മൂന്നു മണി മുതല്‍ എവറസ്റ്റ് കമ്മ്യൂണിറ്റി സെന്ററിലാണ് ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. നൃത്തവും സംഗീതവും സമന്വയിക്കുന്ന ഈ വേദിയിലേക്ക് സൗജന്യ പ്രവേശനമാണ് ഉണ്ടായിരിക്കുക.
2019ലാണ് രാഗോത്സവം സീസണ്‍ 1 ആദ്യമായി സംഘടിപ്പിക്കുന്നത്. പിന്നീട് സീസണ്‍ 2 - 2020ലേക്ക് വച്ചെങ്കിലും കോവിഡ് മൂലം പരിപാടി നടത്തുവാന്‍ സാധിച്ചില്ല. അങ്ങനെ രാഗോത്സവം സീസണ്‍ 2 വേണമെന്ന ആവശ്യം അംഗങ്ങള്‍ ഉന്നയിച്ചു തുടങ്ങുകയും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും ചെയ്തു. തുടര്‍ന്നാണ് മാര്‍ച്ച് 21ലേക്ക് പരിപാടി നിശ്ചയിച്ചത്. ഇത്തവണ യുകെയിലെമ്പാടുമുള്ള ഗായകരേയും നര്‍ത്തകരേയും ഉള്‍ക്കൊള്ളിച്ചുള്ള പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. സൗണ്ട്സ് ഓഫ് ബേസിംഗ്സ്റ്റോക്ക് ആര്‍ട്ടിസ്റ്റ്സ് എന്ന പേരിലാണ് സംഘാടക നേതൃത്വം പ്രവര്‍ത്തിക്കുന്നത്. |