Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.0012 INR  1 EURO=107.3077 INR
ukmalayalampathram.com
Fri 03rd Apr 2026
 
 
Teens Corner
  Add your Comment comment
മാഞ്ചസ്റ്റര്‍ ക്നാനായ കാത്തലിക് അസോസിയേഷന്‍ സില്‍വര്‍ ജൂബില്‍ ആഘോഷങ്ങളിലേക്ക് ; ആപ്തവാക്യം - 'എംകെസിഎ തനിമയ്ക്ക് കാവലായി വിശ്വാസ പാരമ്പര്യത്തില്‍ തലമുറകള്‍ക്ക് വഴിയൊരുക്കുവാന്‍'
Text By: UK Malayalam Pathram
25 വര്‍ഷത്തിന്റെ ശോഭയില്‍ മാഞ്ചസ്റ്റര്‍ ക്നാനായ കാത്തലിക് അസോസിയേഷന്‍ സില്‍വര്‍ ജൂബില്‍ ആഘോഷങ്ങളിലേക്ക് ചുവടു വച്ചിരിക്കുന്നു. മാഞ്ചസ്റ്റര്‍ ക്നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്മസ് ആഘോഷത്തില്‍ ജൂബിലി ലോഗോയും ആപ്തവാക്യമായി 'എംകെസിഎ തനിമയ്ക്ക് കാവലായി വിശ്വാസ പാരമ്പര്യത്തില്‍ തലമുറകള്‍ക്ക് വഴിയൊരുക്കുവാന്‍' പ്രകാശനം ചെയ്ത് കൊണ്ട്, ജൂബിലി ആഘോഷങ്ങള്‍ക്ക് ആരംഭം കുറിച്ചു. 2026 മെയ് രണ്ടിന് മാഞ്ചസ്റ്ററില്‍ ഫോറം സെന്ററില്‍ നടക്കുന്ന വര്‍ണശിബിലമായ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടുവാന്‍, എംകെസിഎ മുന്‍കാല നേതൃത്വ നിരകളെ എല്ലാം ഉള്‍കൊള്ളിച്ചുകൊണ്ട് ഉള്ള ജൂബിലി കമ്മറ്റിയുടെ മേല്‍നോട്ടത്തില്‍ നിരവധി കലാകാരന്മാരുടെ നിര തന്നെ പിന്നണി പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. തനിമയും വിശ്വാസ പാരമ്പര്യവും വിളിച്ചോതുന്ന ജൂബിലി ആഘോഷങ്ങളിലേക്ക് യുകെയ്ക്ക് അകത്തും പുറത്തും ഉള്ള എല്ലാ ക്നാനായ കുടുംബങ്ങളെയും ഒരിക്കല്‍ കൂടി സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

Gigi Abraham +447584038423

George Thekumkalayil 07578588393
 
Other News in this category

 
 




 
Close Window